---
title: "ഹെല്‍ത്തി കേരള പരിശോധനയുടെ ഭാഗമായി നടുവണ്ണൂരില്‍ പരിശോധന നടത്തി"
english_title: "Inspection conducted in Naduvannur as part of Healthy Kerala inspection"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/326715/inspection-conducted-in-naduvannur-as-part-of-healthy-kerala-inspection"
published_at: "2025-11-19T14:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691d8395a5a10_asew.JPG"
keywords: []
---

# ഹെല്‍ത്തി കേരള പരിശോധനയുടെ ഭാഗമായി നടുവണ്ണൂരില്‍ പരിശോധന നടത്തി

> **Lead Summary:** **നടുവണ്ണൂര്‍: **ഹെല്‍ത്തി കേരള പരിശോധനയുടെ ഭാഗമായി നടുവണ്ണൂര്‍ പഞ്ചായത്തിലെ കടകളില്‍ പരിശോധന നടത്തി. ബീഫ് സ്റ്റാള്‍, മത്സ്യക്കടകള്‍, ഇറച്ചിക്കടകള്‍, ഹോട്ടല്‍ ബേക്കറി കൂള്‍ ബാര്‍, എന്നിവിടങ്ങളില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍.ടി. ജിതേഷിന്റെ നേതൃ ത്വത്തില്‍ പരിശോധന നടത്തിയത്.

## Article Content

**നടുവണ്ണൂര്‍: **ഹെല്‍ത്തി കേരള പരിശോധനയുടെ ഭാഗമായി നടുവണ്ണൂര്‍ പഞ്ചായത്തിലെ കടകളില്‍ പരിശോധന നടത്തി. ബീഫ് സ്റ്റാള്‍, മത്സ്യക്കടകള്‍, ഇറച്ചിക്കടകള്‍, ഹോട്ടല്‍ ബേക്കറി കൂള്‍ ബാര്‍, എന്നിവിടങ്ങളില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍.ടി. ജിതേഷിന്റെ നേതൃ ത്വത്തില്‍ പരിശോധന നടത്തിയത്.

തുരുമ്പിച്ച ഇരുമ്പ് ഹൂക്കുകളില്‍ തൂക്കിയിട്ട് പ്രദര്‍ശിപ്പിച്ച് ഇറച്ചിവില്‍പന നടത്തുന്നത് നിയമ വിരുദ്ധമാണെന്നും, അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

നടുവണ്ണൂര്‍ ടൗണില്‍ ശുചിത്വ നിലവാരം പാലിക്കാതെ നടത്തിവരുന്ന പാതയോരത്തെ മല്‍സ്യക്കടക്ക് നോട്ടീസ് നല്‍കി. പൊതു സ്ഥലത്ത് പുകവലിച്ചതിനും, കേന്ദ്ര പുകയില നിയന്ത്രണ നിയമം പാലിക്കാത്തതിനും പിഴ ഈടാക്കി. പരിശോധനയില്‍ എന്‍.എം രാജീവന്‍, കെ അനുശ്രീ എന്നിവര്‍ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/326715/inspection-conducted-in-naduvannur-as-part-of-healthy-kerala-inspection)