---
title: "കേന്ദ്രകാര്‍ഷക വിരുദ്ധനയങ്ങള്‍ക്കെതിരെ ജനകീയ പ്രക്ഷോഭങ്ങള്‍ ശക്തമാക്കണം; വി. ചാമുണ്ണി "
english_title: "Popular agitations against central anti-agrarian policies should be intensified; V. Chamunni"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/32672/popular-agitations-against-central-anti-agrarian-policies-should-be-intensified-v-chamunni"
published_at: "2022-03-19T13:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62358b3ac2330_0000 WATERMARK.jpg"
keywords: []
---

# കേന്ദ്രകാര്‍ഷക വിരുദ്ധനയങ്ങള്‍ക്കെതിരെ ജനകീയ പ്രക്ഷോഭങ്ങള്‍ ശക്തമാക്കണം; വി. ചാമുണ്ണി 

> **Lead Summary:** **പേരാമ്പ്ര:** കര്‍ഷക ജീവിതം ദുരിതത്തിലാക്കുകയും കോര്‍പ്പറേറ്റുകളുടെ ലാഭം വര്‍ധിപ്പിക്കുകയും ചെയ്യുന്ന കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക വിരുദ്ധനയങ്ങള്‍ക്കെതിരെ ജനകീയ പ്രക്ഷോഭങ്ങള്‍ ശക്തമാക്കേ ണ്ടതുണ്ടെന്ന് കിസാന്‍ സഭ സംസ്ഥാന കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി വി. ചാമുണ്ണി അഭിപ്രായപ്പെട്ടു. അലേന്ത്യാ കിസാന്‍സഭാ ജില്ലാ ക്യാമ്പ് മേപ്പയ്യൂരില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**പേരാമ്പ്ര:** കര്‍ഷക ജീവിതം ദുരിതത്തിലാക്കുകയും കോര്‍പ്പറേറ്റുകളുടെ ലാഭം വര്‍ധിപ്പിക്കുകയും ചെയ്യുന്ന കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക വിരുദ്ധനയങ്ങള്‍ക്കെതിരെ ജനകീയ പ്രക്ഷോഭങ്ങള്‍ ശക്തമാക്കേ ണ്ടതുണ്ടെന്ന് കിസാന്‍ സഭ സംസ്ഥാന കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി വി. ചാമുണ്ണി അഭിപ്രായപ്പെട്ടു. അലേന്ത്യാ കിസാന്‍സഭാ ജില്ലാ ക്യാമ്പ് മേപ്പയ്യൂരില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കര്‍ഷകരുടെയും തൊഴിലാളികളുടെയും അവകാശങ്ങള്‍ നിരന്തരമായി കവര്‍ന്നെടുക്കുകയാണ് മോദി സര്‍ക്കാരെന്നും ഭക്ഷ്യ സബ്‌സിഡിയും വളം സബ്‌സിഡിയും ഇന്ധന സബ്‌സിഡിയും എടുത്തുകളയാനുള്ള ശ്രമത്തില്‍ കര്‍ഷക ക്ഷേമ പദ്ധതികള്‍ പാഴ്‌വാക്കാവുകയാണെന്നും ഈ സാഹചര്യത്തില്‍ നടന്ന ഐതിഹാസികമായ കര്‍ഷക പ്രക്ഷോഭം ഏവര്‍ക്കും ആവേശം പകരുന്നതാണെന്നും കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ ശക്തമായ ചെറുത്തുനില്‍പ്പുകള്‍ ഉയര്‍ന്നു വരേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ക്യാമ്പ് ലീഡര്‍ കെ. മോഹനന്‍ അധ്യക്ഷത വഹിച്ചു. കര്‍ഷക പ്രക്ഷോഭങ്ങളില്‍ മുന്‍ നിരയില്‍ പ്രവര്‍ത്തിച്ച ഇ.കെ. വര്‍ഗീസിനെ ക്യാമ്പില്‍ ആദരിച്ചു. ജില്ലാപ്രസിഡന്റ് കെ. നാരയണക്കുറുപ്പ് പതാക ഉയര്‍ത്തിയതോടെ ക്യാമ്പ് ആരംഭിച്ചു. രാജു തോട്ടുംചിറ രക്തസാക്ഷി പ്രമേയവും ബാലസുബ്രഹ്മണ്യന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ടി.കെ. രാജന്‍ സംഘടനാ റിപ്പോര്‍ട്ടും രജീന്ദ്രന്‍ കപ്പള്ളി ഭാവി പ്രവര്‍ത്തനരേഖയും അവതരിപ്പിച്ചു.

കൃഷി ഓഫീസര്‍ ടി.എന്‍. അശ്വനി കര്‍ഷക ക്ഷേമപദ്ധതികള്‍ വിശദീകരിച്ചു. സിപിഐ ജില്ലാ സെക്രട്ടറി ടി.വി. ബാലന്‍, സംസ്ഥാന കൗണ്‍സില്‍ സെക്രട്ടറി തുളസിദാസമേനോന്‍, കെ.കെ. ബാലന്‍, പി.കെ. കണ്ണന്‍, ശ്രീജിത്ത് മടപ്പിലായി, കെ.ടി. കല്യാണി, എ.കെ. ചന്ദ്രന്‍, പി. ബാലഗോപാലന്‍, സി.കെ. ബിജിത്ത് ലാല്‍, സി.കെ. പ്രഭാകരന്‍, ദിലീപ് അടിവാരം എന്നിവര്‍ അഭിവാദ്യം ചെയ്തു. സ്വാഗത സംഘം ചെയര്‍മാന്‍ സി. ബിജു സ്വാഗതം പറഞ്ഞ ചടങ്ങില്‍ കണ്‍വീനര്‍ കെ.കെ. വല്‍സകുമാര്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/32672/popular-agitations-against-central-anti-agrarian-policies-should-be-intensified-v-chamunni)