---
title: "ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ 18 വാര്‍ഡ് കളിലും സ്ഥാനാര്‍ത്ഥികളായി"
english_title: "Candidates were fielded in all 18 wards of Changaroth Grama Panchayat."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/326724/candidates-were-fielded-in-all-18-wards-of-changaroth-grama-panchayat"
published_at: "2025-11-19T14:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691d8b0be7426_cheruvannur.JPG"
keywords: []
---

# ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ 18 വാര്‍ഡ് കളിലും സ്ഥാനാര്‍ത്ഥികളായി

> **Lead Summary:** **ചങ്ങരോത്ത്: **ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ 20 വാര്‍ഡുകളില്‍ യുഡി എഫ് മത്സരിക്കുന്ന 18 വാര്‍ഡ് കളിലും സ്ഥാനാര്‍ത്ഥികളായി. 2 വാര്‍ഡുകളില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയാണ് മത്സരിക്കുന്നത്. കഴിഞ്ഞ തവണ ചുണ്ടിനും കപ്പിനുമിടയില്‍ നഷ്ടപ്പെട്ട ഭരണം തിരിച്ചു പിടിക്കാന്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുകയാണ് യുഡിഎഫ്.

## Article Content

**ചങ്ങരോത്ത്: **ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ 20 വാര്‍ഡുകളില്‍ യുഡി എഫ് മത്സരിക്കുന്ന 18 വാര്‍ഡ് കളിലും സ്ഥാനാര്‍ത്ഥികളായി. 2 വാര്‍ഡുകളില്‍ വെല്‍ഫെയര്‍ പാര്‍ട്ടിയാണ് മത്സരിക്കുന്നത്. കഴിഞ്ഞ തവണ ചുണ്ടിനും കപ്പിനുമിടയില്‍ നഷ്ടപ്പെട്ട ഭരണം തിരിച്ചു പിടിക്കാന്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുകയാണ് യുഡിഎഫ്.

കടിയങ്ങാട് നടക്കുന്ന കണ്‍വെന്‍ഷനു ശേഷം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു. 18 സീറ്റില്‍ 11 സീറ്റില്‍ കോണ്‍ഗ്രസും 7 സീറ്റില്‍ മുസ്ലിം ലീഗുമാണ് മത്സരിക്കുന്നത്. സ്ഥാനാര്‍ത്ഥികള്‍, 2-ാം വാര്‍ഡില്‍ ഉബൈദ് വാഴയില്‍, 3-ാം വാര്‍ഡില്‍ എന്‍.പി. വിജയന്‍, 4-ാം വാര്‍ഡില്‍ സി.കെ. പുഷ്പ, 5 ാം വാര്‍ഡില്‍ പി. ശാലിനി, 6 ാം വാര്‍ഡില്‍ സന്തോഷ് കോശി, 7ാം വാര്‍ഡില്‍ കെ.ബി താര, 8 ാം വാര്‍ഡില്‍ ഷരീഫ് കയനോത്ത്, 9 ാം വാര്‍ഡില്‍ എന്‍.പി സീനത്ത്, 10ാം വാര്‍ഡില്‍ എസ്. സുനന്ദ്, 11 ാം വാര്‍ഡില്‍ നസീമ വാഴയില്‍, 12 ാം വാര്‍ഡില്‍ ഇ.എം അഷറഫ്, 13 ാം വാര്‍ഡില്‍ കെ.എം ഇസ്മയില്‍, 14 ാം വാര്‍ഡില്‍ കെ.കെ. സാറ ,

15 ാം വാര്‍ഡില്‍ എന്‍. എസ് നിധീഷ് ,16ാം വാര്‍ഡില്‍ ബാലന്‍ മണ്ടയുള്ളതില്‍, 17ാം വാര്‍ഡില്‍ സി.എച്ച് സക്കീന കാസിം, 18 ാം വാര്‍ഡില്‍ കെ.ടി. രവീന്ദ്രന്‍, 19 ാം വാര്‍ഡില്‍ സി.കെ ശാലിനി എന്നിവരെയാണ് തിരഞ്ഞെടുത്തത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/326724/candidates-were-fielded-in-all-18-wards-of-changaroth-grama-panchayat)