---
title: "അഗ്‌നിച്ചിറകുകള്‍സംസ്ഥാനതല ഉദ്ഘാടനം"
english_title: "Fire Wings State Level Inauguration"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/326745/fire-wings-state-level-inauguration"
published_at: "2025-11-19T15:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691d9bc7793e4_cheruvannur.JPG"
keywords: []
---

# അഗ്‌നിച്ചിറകുകള്‍സംസ്ഥാനതല ഉദ്ഘാടനം

> **Lead Summary:** **കായണ്ണ: **തൊഴില്‍ രഹിതരായ വനിതകളുടെ തൊഴില്‍ പരിശീലനം ലക്ഷ്യമിട്ട് ഹയര്‍സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീം നടപ്പിലാക്കുന്ന അഗ്‌നിച്ചിറകുകള്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം സംഘടിപ്പിച്ചു. 

## Article Content

**കായണ്ണ: **തൊഴില്‍ രഹിതരായ വനിതകളുടെ തൊഴില്‍ പരിശീലനം ലക്ഷ്യമിട്ട് ഹയര്‍സെക്കന്‍ഡറി നാഷണല്‍ സര്‍വീസ് സ്‌കീം നടപ്പിലാക്കുന്ന അഗ്‌നിച്ചിറകുകള്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം സംഘടിപ്പിച്ചു. 

കായണ്ണ ഗവ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വെച്ച് നടത്തിയ പരിപാടി എന്‍എസ്എസ് സ്റ്റേറ്റ് പ്രോഗ്രാം കോഡിനേറ്ററും ഹയര്‍സെക്കന്‍ഡറി അക്കാദമിക് ജോയിന്റ് ഡയറക്ടറുമായ ഡോ. എസ് ഷാജിത ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ എന്‍എസ്എസ് റീജിയണല്‍ കോഡിനേറ്റര്‍ എസ്. ശ്രീചിത്ത് അധ്യക്ഷത വഹിച്ചു.

ഹയര്‍ സെക്കണ്ടറി ജില്ലാ കോഡിനേറ്റര്‍ ജി.മനോജ് കുമാര്‍, എന്‍എസ്എസ് ജില്ലാ കോഡിനേറ്റര്‍ എം കെ ഫൈസല്‍ എന്നിവര്‍ മുഖ്യാതിഥികളായി. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഡോ. എം എം സുബീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ഹയര്‍സെക്കണ്ടറി കോഴിക്കോട് റീജണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍ രാജേഷ് കുമാര്‍ ഉല്‍പ്പന്നങ്ങളുടെ വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. കനറാ ബാങ്ക് ആര്‍സെറ്റി ഡയറക്ടര്‍ എം ടി. ഷറഫുദ്ദീന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. പദ്ധതിയുടെ ഭാഗമായി കായണ്ണ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റ് കനറാ ബാങ്ക് ആര്‍സെറ്റിയുമായി സഹകരിച്ച് മാനസ ഗ്രാമത്തിലെ 35 വനിതകള്‍ക്ക്ഫുഡ് പ്രോസസിംഗില്‍ ഒരുമാസം നീണ്ടുനില്‍ക്കുന്ന തൊഴില്‍ പരിശീലനമാണ് നടത്തുന്നത്.

ക്ലാസുകള്‍ പ്രായോഗിക പരിശീലനം, സംരംഭകരുമായി മുഖാമുഖം, ഫാക്ടറി വിസിറ്റ്, ഫീല്‍ഡ് വിസിറ്റ് തുടങ്ങിയവയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രിന്‍സിപ്പാള്‍ ടി. ജെ പുഷ്പവല്ലി സ്വാഗതം പറഞ്ഞ ചടങ്ങില്‍ എന്‍എസ്എസ് ക്ലസ്റ്റര്‍ കോഡിനേറ്റര്‍മാരായ സി. കെ ജയരാജന്‍, അനില്‍കുമാര്‍, കെ. ഷാജി, രതീഷ്, പിടിഎ പ്രസിഡണ്ട് എം.അജിത് കുമാര്‍, ഹെഡ്മാസ്റ്റര്‍ എം.ഭാസ്‌കരന്‍,ടി. സത്യന്‍, എം. ബിന്ദു, ടി.ഒ ബിജു, കെ.ജി ഷീനുരാജ്, ഡോ. ശ്രീലു ശ്രീപദി, വി. ജഗതന്‍, സ്മിത കുമാരി, എന്‍എസ്എസ് ലീഡര്‍ മാരായ ഹരിദേവ്, ആദിത്യന്‍, അനാനിയ എസ് കറ്റോടി, ദേവിക പാര്‍വണ, അമല്‍ജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/326745/fire-wings-state-level-inauguration)