---
title: "തദ്ദേശ തെരഞ്ഞെടുപ്പ്; ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി"
english_title: "Local body elections; Bomb squad checks conducted"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/326869/local-body-elections-bomb-squad-checks-conducted"
published_at: "2025-11-20T11:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691eb0a70a329_AQWER.jpg"
keywords: []
---

# തദ്ദേശ തെരഞ്ഞെടുപ്പ്; ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി

> **Lead Summary:** **വടകര:** തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ആയുധങ്ങള്‍ കണ്ടെത്തുന്നതിനായി ബോംബ്, ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തി. തിരുവള്ളൂര്‍ പൈങ്ങോട്ടായി കോട്ടപ്പാറ മല, ചെമ്മരത്തൂര്‍ വെങ്കമല എന്നിവിടങ്ങളിലാണ് ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം പരിശോധന നടത്തിയത്.

## Article Content

**വടകര:** തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ആയുധങ്ങള്‍ കണ്ടെത്തുന്നതിനായി ബോംബ്, ഡോഗ് സ്‌ക്വാഡ് പരിശോധന നടത്തി. തിരുവള്ളൂര്‍ പൈങ്ങോട്ടായി കോട്ടപ്പാറ മല, ചെമ്മരത്തൂര്‍ വെങ്കമല എന്നിവിടങ്ങളിലാണ് ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം പരിശോധന നടത്തിയത്.

സ്‌ഫോടക വസ്തുക്കള്‍, ആയുധങ്ങള്‍, മദ്യം എന്നിവ കണ്ടെത്തുന്നതില്‍ വൈദഗ്ധ്യം ഉള്ള പൊലീസ് 9 സ്‌ക്വാഡിലെ പയ്യോളിയില്‍ നിന്നുള്ള ടൈസണ്‍, സീത എന്നീ നായകളുടെ സഹായത്തോടെയായിരുന്നു പരിശോധന നടത്തിയത്. ആയുധങ്ങള്‍ ഒന്നും കണ്ടെത്താനായില്ല. പരിശോധന തുടരും എന്ന് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/326869/local-body-elections-bomb-squad-checks-conducted)