---
title: "ക്ഷേമനിധി അംഗത്വം പുനഃസ്ഥാപിക്കന്‍ അവസരം "
english_title: "Opportunity to restore welfare fund membership "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/326896/opportunity-to-restore-welfare-fund-membership"
published_at: "2025-11-20T12:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/691ec2bc515cb_ADS.jpg"
keywords: []
---

# ക്ഷേമനിധി അംഗത്വം പുനഃസ്ഥാപിക്കന്‍ അവസരം 

> **Lead Summary:** **കോഴിക്കോട്:** കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംശദായം അടക്കുന്നതില്‍ 24 മാസത്തിലധികം വീഴ്ച വരുത്തി അംഗത്വം നഷ്ടപ്പെട്ട 60 വയസ്സ് പൂര്‍ത്തിയാവാത്ത അംഗങ്ങള്‍ക്ക് 2015 സെപ്റ്റംബര്‍ 12 മുതല്‍ 2025 സെപ്റ്റംബര്‍ 11 വരെയുള്ള അംശദായ കുടിശ്ശിക, പിഴ സഹിതം അടച്ച് അംഗത്വം പുനഃസ്ഥാപിക്കാന്‍ ഡിസംബര്‍ പത്ത് വരെ അവസരം.

## Article Content

**കോഴിക്കോട്:** കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംശദായം അടക്കുന്നതില്‍ 24 മാസത്തിലധികം വീഴ്ച വരുത്തി അംഗത്വം നഷ്ടപ്പെട്ട 60 വയസ്സ് പൂര്‍ത്തിയാവാത്ത അംഗങ്ങള്‍ക്ക് 2015 സെപ്റ്റംബര്‍ 12 മുതല്‍ 2025 സെപ്റ്റംബര്‍ 11 വരെയുള്ള അംശദായ കുടിശ്ശിക, പിഴ സഹിതം അടച്ച് അംഗത്വം പുനഃസ്ഥാപിക്കാന്‍ ഡിസംബര്‍ പത്ത് വരെ അവസരം.

കുടിശ്ശിക വരുത്തിയ ഓരോ വര്‍ഷത്തിനും പത്ത് രൂപ നിരക്കില്‍ പിഴ ഈടാക്കും. ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ്, ഫോണ്‍ നമ്പര്‍, ഒരു ഫോട്ടോ എന്നിവ ഹാജരാക്കണം. അംഗത്വം പുനഃസ്ഥാപിക്കാന്‍ ഇനി അവസരമുണ്ടാകില്ലെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/326896/opportunity-to-restore-welfare-fund-membership)