---
title: "കടന്ത്രപ്പുഴയുടെ അരികില്‍ നിന്നും 100 ലിറ്റര്‍ വാഷ് കണ്ടെടുത്തു "
english_title: "100 liters of wash was recovered from the kadandra rivar"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/32701/100-liters-of-wash-was-recovered-from-the-kadandra-rivar"
published_at: "2022-03-19T15:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6235adaa8d8de_0000 WATERMARK.jpg"
keywords: []
---

# കടന്ത്രപ്പുഴയുടെ അരികില്‍ നിന്നും 100 ലിറ്റര്‍ വാഷ് കണ്ടെടുത്തു 

> **Lead Summary:** **പേരാമ്പ്ര:** ബാലുശ്ശേരി റെയിഞ്ചിലെ പന്നിക്കോട്ടൂര്‍ കോളനി പരിസരത്ത് കടന്ത്രപ്പുഴയുടെ അരികില്‍ ഉടമസ്ഥനില്ലാത്ത നിലയില്‍ കാണപ്പെട്ട 100 ലിറ്റര്‍ വാഷ് കണ്ടെടുത്തു. പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും കോഴിക്കോട് എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയും സംയുക്തമായി നടത്തിയ റെയിഡിലാണ് വാറ്റാന്‍ പാകപ്പെടുത്തിയ വാഷ് കണ്ടെടുത്ത് ഒരു അബ്കാരി കേസ്സെടുത്തു.

## Article Content

**പേരാമ്പ്ര:** ബാലുശ്ശേരി റെയിഞ്ചിലെ പന്നിക്കോട്ടൂര്‍ കോളനി പരിസരത്ത് കടന്ത്രപ്പുഴയുടെ അരികില്‍ ഉടമസ്ഥനില്ലാത്ത നിലയില്‍ കാണപ്പെട്ട 100 ലിറ്റര്‍ വാഷ് കണ്ടെടുത്തു. പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടിയും കോഴിക്കോട് എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയും സംയുക്തമായി നടത്തിയ റെയിഡിലാണ് വാറ്റാന്‍ പാകപ്പെടുത്തിയ വാഷ് കണ്ടെടുത്ത് ഒരു അബ്കാരി കേസ്സെടുത്തു.

രണ്ട് ബാരലുകളിലായാണ് വാഷ് സൂക്ഷിച്ചിരുന്നത്. റെയ്ഡില്‍ പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍ പി.കെ. സബീറലി, ഐബി പ്രിവന്റീവ് ഓഫീസര്‍ വി. പ്രജിത്ത്, സിഇഒ മാരായ അനൂപ് കുമാര്‍, എം.പി. ഷബീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/32701/100-liters-of-wash-was-recovered-from-the-kadandra-rivar)