---
title: "വേളം പെരുവയല്‍ എംഎം അഗ്രി പാര്‍ക്കില്‍ നാളെ ഗാനമേളയും മാജിക്കും"
english_title: "The choir will perform at Velam Peruvayal MM Agri Park tomorrow perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/32710/the-choir-will-perform-at-velam-peruvayal-mm-agri-park-tomorrow-perambra"
published_at: "2022-03-19T16:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6235b3bd8bf55_0000 WATERMARK.jpg"
keywords: []
---

# വേളം പെരുവയല്‍ എംഎം അഗ്രി പാര്‍ക്കില്‍ നാളെ ഗാനമേളയും മാജിക്കും

> **Lead Summary:** ** പേരാമ്പ്ര **: കേരളത്തിലെ തന്നെ ഏറ്റവും വലിയ അഗ്രി പാര്‍ക്കായ വേളം പെരുവയല്‍ എംഎം അഗ്രി പാര്‍ക്കില്‍ നാളെ ഗാനമേളയും മാജിക്കും നടക്കുന്നു. ഇവിടെ എത്തുന്ന കുടുംബങ്ങള്‍ക്ക് കാഴ്ചകള്‍ക്കും വിനോദത്തിനും പുറമേ ഗാനമേളയും മാജിക്കും ഒരുക്കിയിരിക്കുകയാണ് പാര്‍ക്ക് അധികൃതര്‍.

## Article Content

** പേരാമ്പ്ര **: കേരളത്തിലെ തന്നെ ഏറ്റവും വലിയ അഗ്രി പാര്‍ക്കായ വേളം പെരുവയല്‍ എംഎം അഗ്രി പാര്‍ക്കില്‍ നാളെ ഗാനമേളയും മാജിക്കും നടക്കുന്നു. ഇവിടെ എത്തുന്ന കുടുംബങ്ങള്‍ക്ക് കാഴ്ചകള്‍ക്കും വിനോദത്തിനും പുറമേ ഗാനമേളയും മാജിക്കും ഒരുക്കിയിരിക്കുകയാണ് പാര്‍ക്ക് അധികൃതര്‍.

യുവമജീഷ്യന്‍ കെ.കെ. ശ്രീജയ് യുടെ കണ്‍കെട്ട് വിദ്യകളും, യുവ ഗായകരുടെ സംഗീത വിസ്മയവും ചേര്‍ന്ന് മാര്‍ച്ച് 20 ന് സന്ദര്‍ശകര്‍ക്ക് അവിസ്മരണീയമായ ഒരു സായാഹ്നമാണ് എംഎം അഗ്രി പാര്‍ക്ക് ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ തന്നെ ഏറ്റവും വലിയ അഗ്രി പാര്‍ക്കായ വേളം പെരുവയലിലെ എം.എം അഗ്രി പാര്‍ക്ക് മലമ്പാറിലെ തന്നെ പ്രധാന ടൂറിസം കേന്ദ്രമായി മാറിയിരിക്കുന്നു.

പ്രകൃതി രമണീയമായ പുഴയോരത്ത് ഒരുക്കിയ വിശ്രമകേന്ദ്രം, ബോട്ടിംഗ്, കുതിര സവാരി, കുട്ടികള്‍ക്കുള്ള പാര്‍ക്ക് അഗ്രികള്‍ച്ചര്‍ മ്യൂസിയം, കൗ ഫാം, മിനി സൂ, കണ്‍വന്‍ഷന്‍ സെന്റര്‍ എന്നിങ്ങനെ വ്യത്യസ്തമായ നിരവധി വിഭവങ്ങള്‍ എം.എം അഗ്രി പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്. പ്രകൃതിയുടെ തനത് സൗന്ദര്യവും, വ്യത്യസ്തമായ കൃഷിയുടെ സാന്നിദ്ധ്യവും, വിനോദത്തിന്റെ അനന്ത സാധ്യതകളും കൂടി ചേരുമ്പോള്‍ എം.എം. അഗ്രി പാര്‍ക്ക് കുടുംബങ്ങള്‍ക്കും, യാത്രാപ്രേമികള്‍ക്കും പുതിയ വിസ്മയം തീര്‍ക്കുകയാണ്.

ഞായറാഴ്ചകളില്‍ ഗാനമേളയും മാജിക്കും പോലുള്ള വിനോദ പരിപാടികള്‍ ഒരുക്കി സന്ദര്‍ശകര്‍ക്ക് ആഘോഷത്തിന്റേയും, ആഹ്ലാദത്തിന്റെയും അപൂര്‍വ്വ നിമിഷങ്ങളാണ് എംഎം അഗ്രി പാര്‍ക്ക് സമ്മാനിക്കുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/32710/the-choir-will-perform-at-velam-peruvayal-mm-agri-park-tomorrow-perambra)