---
title: "കടിയങ്ങാട് അയനിക്കുന്നുമ്മല്‍ എ.കെ. വിജയന്‍ അന്തരിച്ചു"
english_title: "A.K. Vijayan, a prominent figure in the history of Katiyangad, passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/327207/ak-vijayan-a-prominent-figure-in-the-history-of-katiyangad-passed-away"
published_at: "2025-11-22T08:37:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69212a21588cf_sqw.JPG"
keywords: []
---

# കടിയങ്ങാട് അയനിക്കുന്നുമ്മല്‍ എ.കെ. വിജയന്‍ അന്തരിച്ചു

> **Lead Summary:** **കടിയങ്ങാട് :** അയനിക്കുന്നുമ്മല്‍ എ.കെ വിജയന്‍ അന്തരിച്ചു. സിപിഐ എം കൊളപ്പറമ്പ് ബ്രാഞ്ച് അംഗവും ദേശാഭിമാനി ഏജന്റുമായിരുന്നു. വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സൊസൈറ്റി സെക്രട്ടറി, നടുവണ്ണൂര്‍ വോളിബോള്‍ അക്കാദമി സ്ഥാപകാംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

## Article Content

**കടിയങ്ങാട് :** അയനിക്കുന്നുമ്മല്‍ എ.കെ വിജയന്‍ അന്തരിച്ചു. സിപിഐ എം കൊളപ്പറമ്പ് ബ്രാഞ്ച് അംഗവും ദേശാഭിമാനി ഏജന്റുമായിരുന്നു. വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സൊസൈറ്റി സെക്രട്ടറി, നടുവണ്ണൂര്‍ വോളിബോള്‍ അക്കാദമി സ്ഥാപകാംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

പിതാവ് പരേതനായ കണ്ടോത്ത് ഗോപാല മാരാര്‍. മാതാവ് പരേതയായ കണ്ടോത്ത് സരസ്വതി അമ്മ. ഭാര്യ ആശാലത (റിട്ട. എച്ച്എം, ചങ്ങരോത്ത് എംയുപി സ്‌കൂള്‍).

മക്കള്‍ അനൂപ്, ആനന്ദ്, അനുഷ (മൂന്നുപേരും ബാംഗ്ലൂര്‍). മരുമക്കള്‍ ദിവ്യ (കന്യാകുമാരി), ശ്യാമിലി പൂനൂര്‍ ( ബിഎംഎച്ച് അക്കാദമി കോഴിക്കോട്), സതീഷ് ബാബു (ബാംഗ്ലൂര്‍).

സഹോദരങ്ങള്‍ പത്മനാഭന്‍ (റിട്ട. അധ്യാപകന്‍, ബാലുശ്ശേരി ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍), വാസന്തി (പനങ്ങാട്), പ്രസന്ന (ഇരുവള്ളൂര്‍), പത്മാവതി (വയനാട്), പ്രേമ (കണ്ണൂര്‍), ബേബി (പഴയങ്ങാടി, കണ്ണൂര്‍), പരേതനായ ചന്ദ്രന്‍ (റിട്ട അധ്യാപകന്‍ ആന്തൂര്‍ എല്‍ പി സ്‌കൂള്‍).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/327207/ak-vijayan-a-prominent-figure-in-the-history-of-katiyangad-passed-away)