---
title: "കത്തികാണിച്ച് മോഷണം; രണ്ട് പേര്‍ പൊലീസ് പിടിയില്‍"
english_title: "Two arrested for robbery at knifepoint at kozhikkod"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/327212/two-arrested-for-robbery-at-knifepoint-at-kozhikkod"
published_at: "2025-11-22T09:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6921324092377_qa.JPG"
keywords: []
---

# കത്തികാണിച്ച് മോഷണം; രണ്ട് പേര്‍ പൊലീസ് പിടിയില്‍

> **Lead Summary:** **കോഴിക്കോട് :** ഹോട്ടല്‍ മുറിയില്‍ കയറി കത്തികാണിച്ച് മോഷണം നടത്തിയ കേസില്‍ രണ്ട് പേര്‍ പൊലീസ് പിടിയില്‍. നാദാപുരം സ്വദേശികളായ മുഹമ്മദ് ഇര്‍ഫായി, അഫ്‌സല്‍ എന്നിവരാണ് പിടിയിലായത്.

## Article Content

**കോഴിക്കോട് :** ഹോട്ടല്‍ മുറിയില്‍ കയറി കത്തികാണിച്ച് മോഷണം നടത്തിയ കേസില്‍ രണ്ട് പേര്‍ പൊലീസ് പിടിയില്‍. നാദാപുരം സ്വദേശികളായ മുഹമ്മദ് ഇര്‍ഫായി, അഫ്‌സല്‍ എന്നിവരാണ് പിടിയിലായത്.

കോഴിക്കോട് റെയില്‍വേ സ്റ്റേഷന് സമീപത്തെ ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ വെച്ച് കഴിഞ്ഞ ദിവസമാണ് മോഷണം നടന്നത്. കൊണ്ടോട്ടി സ്വദേശിയായ സാദിഖിന്റെ മുറിയിലേക്ക് തള്ളികടന്നാണ് നാലംഗ സംഘം മോഷണം നടത്തിയത്.

കത്തികാണിച്ച് ഭീഷണിപ്പെടുത്തി കയ്യിലുണ്ടായിരുന്ന 4000 രൂപയും ഗൂഗിള്‍ പേ വഴി 13,000 രൂപയും മൊബൈല്‍ ഫോണും കൈക്കലാക്കി കടന്നുകളയുകയായിരുന്നു.

സാദിഖിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയിലാണ് പ്രതികള്‍ പിടിയിലായത്. സംഘത്തിലെ മറ്റ് രണ്ടുപേര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/327212/two-arrested-for-robbery-at-knifepoint-at-kozhikkod)