---
title: "പേരാമ്പ്ര ശ്രീചിന്മയ കോളജ് കലോത്സവം മാര്‍ച്ച് 21ന് "
english_title: "Perambra Srichinmaya College  Festival on March 21"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/32736/perambra-srichinmaya-college-festival-on-march-21"
published_at: "2022-03-19T20:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6235eece99be3_vvvv - Copy (3) - Copy.JPG"
keywords: []
---

# പേരാമ്പ്ര ശ്രീചിന്മയ കോളജ് കലോത്സവം മാര്‍ച്ച് 21ന് 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ശ്രീചിന്മയ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് കലോത്സവം മാര്‍ച്ച് 21 ന് രാവിലെ 10 മണിക്ക് പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ശ്രീചിന്മയ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് കലോത്സവം മാര്‍ച്ച് 21 ന് രാവിലെ 10 മണിക്ക് പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഞാണിയത്ത് തെരുവില്‍ ശ്രീ ചിന്മയ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാക്കളായ രാജന്‍ തിരുവോത്ത്, മുഹമ്മദ് പേരാമ്പ്ര, കലാനിലയം ഭാസ്‌ക്കരന്‍ എന്നിവരെ ആദരിക്കും.

വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറും. പ്രിന്‍സിപ്പാള്‍ എ. നാരായണന്‍, കെ.പി. മനോജ്, പി.എം. സന്തോഷ്, പി.പി. മനോജ്, ഇ. വിനോദ്, സി. മനോജ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/32736/perambra-srichinmaya-college-festival-on-march-21)