---
title: "വാരിക്കുഴിക്കെതിരെ പ്രതികരിച്ച് സ്ഥാനാര്‍ത്ഥി രാജന്‍ വര്‍ക്കിയുടെ വേറിട്ട പ്രചരണം"
english_title: "Candidate Rajan Varkey's separate campaign in response to Varikuzhi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/327373/candidate-rajan-varkeys-separate-campaign-in-response-to-varikuzhi"
published_at: "2025-11-22T23:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6921fc5b6ce83_adf.JPG"
keywords: []
---

# വാരിക്കുഴിക്കെതിരെ പ്രതികരിച്ച് സ്ഥാനാര്‍ത്ഥി രാജന്‍ വര്‍ക്കിയുടെ വേറിട്ട പ്രചരണം

> **Lead Summary:** **പേരാമ്പ്ര:** ചക്കിട്ടപ്പാറ ടൗണിലെ വാരിക്കുഴിക്കെതിരെ പ്രതികരിച്ച് സ്ഥാനാര്‍ത്ഥിയുടെ വേറിട്ട പ്രചരണത്തിന് തുടക്കമായി. ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് പതിനൊന്നില്‍ മത്സരിക്കുന്ന കേരളാ കോണ്‍ഗ്രസ് (ജേക്കബ്) കോഴിക്കോട് ജില്ല ജനറല്‍ സെക്രട്ടറി രാജന്‍ വര്‍ക്കിയുടെ പ്രചരണമാണ് വോട്ടര്‍മാരുടെ ശ്രദ്ധയാകര്‍ഷിച്ചത്.

## Article Content

**പേരാമ്പ്ര:** ചക്കിട്ടപ്പാറ ടൗണിലെ വാരിക്കുഴിക്കെതിരെ പ്രതികരിച്ച് സ്ഥാനാര്‍ത്ഥിയുടെ വേറിട്ട പ്രചരണത്തിന് തുടക്കമായി. ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് പതിനൊന്നില്‍ മത്സരിക്കുന്ന കേരളാ കോണ്‍ഗ്രസ് (ജേക്കബ്) കോഴിക്കോട് ജില്ല ജനറല്‍ സെക്രട്ടറി രാജന്‍ വര്‍ക്കിയുടെ പ്രചരണമാണ് വോട്ടര്‍മാരുടെ ശ്രദ്ധയാകര്‍ഷിച്ചത്.

മലയോര ഹൈവേ നിര്‍മ്മാണത്തിന്റെ ഭാഗമായി ചക്കിട്ടപാറ ടൗണില്‍ പതിനൊന്നാം വാര്‍ഡിന്റെ ഭാഗമായ രണ്ട് കടകള്‍ക്കു മുന്നില്‍ ഇവര്‍ക്കും പൊതു ജനങ്ങള്‍ക്കും ശല്യമുണ്ടാക്കി നാല് മാസം മുമ്പ് വലിയ ഗര്‍ത്തങ്ങള്‍ ഉണ്ടാക്കുകയുണ്ടായി. ഇത് എന്തിനാണെന്നും ആരാണെന്നും ചോദിക്കുന്ന പ്ലക്കാര്‍ഡ് കഴുത്തില്‍ തൂക്കി 2 ഭാഗത്തും സ്ഥാനാര്‍ത്ഥി മൗനം പാലിച്ച് നിന്നു. ഇത് ഒന്നൊന്നര ചോദ്യമാണെന്ന ഉത്തരം വോട്ടര്‍മാരില്‍ ചിലര്‍ അഭിപ്രായപ്പെടുകയുണ്ടായി.

ഒരു വോട്ട് പോലും ലഭിക്കുകയില്ലെന്ന് മറ്റു ചിലര്‍ ഉരുവിട്ടു. ഒന്നിനു പകരം 2 വോട്ട് കിട്ടിയാല്‍ രാജന്‍ വര്‍ക്കി വിജയിച്ചെന്ന അഭിപ്രായവും ഒപ്പം ഉയര്‍ന്നു. ചക്കിട്ടപാറ ടൗണില്‍ മലയോര ഹൈവേ നിര്‍മ്മിക്കുമ്പോള്‍ റോഡിന്റെ വീതി നിയമാനുസൃതം കൃത്യമായി നിര്‍ണയിക്കണമെന്ന് കടയുടമകള്‍ പറഞ്ഞിരുന്നു.

അതിനു ശേഷമാണ് ആരുടേയോ നിര്‍ദ്ദേശപ്രകാരം ഇവരുടെ ഷോപ്പിനു മുമ്പില്‍ ജനങ്ങളുടെ പോക്കു വരവിനു ക്ലേശമുണ്ടാക്കി ആഴമുള്ള കുഴിയുണ്ടാക്കിയത്. ചക്കിട്ടപാറ ടൗണിന്റെ ഹൃദയ ഭാഗത്താണ് ഒരു ഗര്‍ത്തം. വാഹനങ്ങള്‍ക്കും ആളുകള്‍ക്കും കടന്നു പോകാന്‍ ഇവിടെ ബുദ്ധിമുട്ടാണ്.

നാടിന്റെ വികസനം സുഗമമായി നടക്കണമെന്ന അഭിപ്രായമുള്ള വ്യാപാരി വ്യവസായി ഏകോപന സമിതി ചക്കിട്ടപാറ യൂണിറ്റ് പ്രസിഡന്റ് കാരിത്തടത്തില്‍ ബെന്നി സെബാസ്റ്റ്യന്റെ തുണി ഷോപ്പിന്റെ മുന്നിലാണ് ഒരു ഗര്‍ത്ത മുള്ളത്. ടൗണിലെ രണ്ടു കുഴികളും കടക്കാര്‍ക്കും നാട്ടുകാര്‍ക്കും ഒരു പോലെ പ്രശ്നമുണ്ടാക്കുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/327373/candidate-rajan-varkeys-separate-campaign-in-response-to-varikuzhi)