---
title: "ബസ്സിന് അടിയില്‍പ്പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം"
english_title: "Biker dies after being hit by bus at kayanna"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/327486/biker-dies-after-being-hit-by-bus-at-kayanna"
published_at: "2025-11-23T16:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6922ef23c2108_aaaaaasddddd.JPG"
keywords: []
---

# ബസ്സിന് അടിയില്‍പ്പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം

> **Lead Summary:** **കായണ്ണ: **കരികണ്ടന്‍പാറയില്‍ ബസ്സിന് അടിയില്‍പ്പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം. കരികണ്ടന്‍ പാറ സ്വദേശിയായ പുളിഞ്ഞോലക്കുന്നുമ്മല്‍ സുരേഷ് ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 2.30 ഓടെയാണ് സംഭവം.

## Article Content

**കായണ്ണ: **കരികണ്ടന്‍പാറയില്‍ ബസ്സിന് അടിയില്‍പ്പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം. കരികണ്ടന്‍ പാറ സ്വദേശിയായ പുളിഞ്ഞോലക്കുന്നുമ്മല്‍ സുരേഷ് ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 2.30 ഓടെയാണ് സംഭവം.

പേരാമ്പ്രയില്‍ നിന്നും കായണ്ണ വഴി കൂരാച്ചുണ്ടിലേക്ക് പോകുന്ന പി കെ ബസിനടിയില്‍ കായണ്ണക്ക് വരികയായിരുന്ന സുരേഷ് തെന്നി വീണു അകപ്പെടുകയായിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

ബസ്സിന്റെ പിന്‍ ചക്രം ദേഹത്തുകൂടെ കയറി ഇറങ്ങിയ സുരേഷ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. കോണ്‍ട്രാക്ട് ജോലികള്‍ ഏറ്റെടുത്ത് നടത്തുന്നയാളാണ് സുരേഷ്. പിതാവ് ചെക്കോട്ടി. മാതാവ് നാരായണി. ഭാര്യ യശോദ (ശോഭ). മക്കള്‍ സുഭാഷ്, സുധീഷ്. മരുമകള്‍ സജിത.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/327486/biker-dies-after-being-hit-by-bus-at-kayanna)