---
title: "പ്രാദേശിക മാധ്യമ പ്രവര്‍ത്തകരെ ക്ഷേമ പദ്ധതികളില്‍ ഉള്‍പ്പെടുത്തണം: എം.കെ.രാഘവന്‍ എം.പി "
english_title: "Local media personnel should be included in welfare schemes: MK Raghavan MP"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/32755/local-media-personnel-should-be-included-in-welfare-schemes-mk-raghavan-mp"
published_at: "2022-03-19T22:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62360b49df9dc_vvvv - Copy (3) - Copy.JPG"
keywords: []
---

# പ്രാദേശിക മാധ്യമ പ്രവര്‍ത്തകരെ ക്ഷേമ പദ്ധതികളില്‍ ഉള്‍പ്പെടുത്തണം: എം.കെ.രാഘവന്‍ എം.പി 

> **Lead Summary:** **നടുവണ്ണൂര്‍:** പ്രാദേശിക മാധ്യമ പ്രവര്‍ത്തകരെ ഗവണ്‍മെന്റും മാനേജ്‌മെന്റും ശ്രദ്ധിക്കാതെ പോകരുതെന്ന് എം.കെ.രാഘവന്‍ എം.പി. ഒരു നാടിന്റെയും ആ നാട്ടിലെ ജനങ്ങളുടെയും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സത്യസന്ധമായ വാര്‍ത്തകള്‍ നല്‍കുന്നവരാണ് പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍.

## Article Content

**നടുവണ്ണൂര്‍:** പ്രാദേശിക മാധ്യമ പ്രവര്‍ത്തകരെ ഗവണ്‍മെന്റും മാനേജ്‌മെന്റും ശ്രദ്ധിക്കാതെ പോകരുതെന്ന് എം.കെ.രാഘവന്‍ എം.പി. ഒരു നാടിന്റെയും ആ നാട്ടിലെ ജനങ്ങളുടെയും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സത്യസന്ധമായ വാര്‍ത്തകള്‍ നല്‍കുന്നവരാണ് പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍.

അവരെ വേണ്ട രീതിയില്‍ ശ്രദ്ധിക്കാതെ പോകരുതെന്നും ക്ഷേമ പദ്ധതികള്‍ ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ്& മീഡിയ പേഴ്‌സണ്‍സ് യൂനിയന്‍ ഐ.ആര്‍.എം.യു കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രാദേശിക മാധ്യമ പ്രവര്‍ത്തകരെ ഇ ശ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തുമെന്നും വിഷയം പാര്‍ലിമെന്റില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജില്ലാ പ്രസിഡന്റ് കുഞ്ഞബ്ദുള്ള വാളൂര്‍ അധ്യക്ഷനായി. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ഉസ്മാന്‍ അഞ്ചുകുന്ന്, സംസ്ഥാന ജോയിന്റ് സെക്രട്ടറി യു.ടി. ബാബു, ജില്ലാ സെക്രട്ടറി പി.കെ.പ്രിയേഷ് കുമാര്‍, ജില്ലാ ട്രഷറര്‍ കെ.ടി.കെ.റഷീദ് എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് നടന്ന സാംസ്‌കാരിക സായാഹ്നം കവിയും മാധ്യമ പ്രവര്‍ത്തകനുമായ അബ്ദുള്ള പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. ശ്രീജിഷ് കേളപ്പന്‍, രാധാകൃഷ്ണന്‍ ഒള്ളൂര്‍, രഘുനാഥ് പുറ്റാട്, മുജീബ് കോമത്ത് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/32755/local-media-personnel-should-be-included-in-welfare-schemes-mk-raghavan-mp)