---
title: "അരിക്കുളം പഞ്ചായത്ത് യുഡിഎഫ് കണ്‍വെന്‍ഷന്‍"
english_title: "Arikulam Panchayat UDF Convention"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/327590/arikulam-panchayat-udf-convention"
published_at: "2025-11-24T12:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692400f77ca1f_asew.JPG"
keywords: []
---

# അരിക്കുളം പഞ്ചായത്ത് യുഡിഎഫ് കണ്‍വെന്‍ഷന്‍

> **Lead Summary:** **അരിക്കുളം:** തദ്ദേശ അങ്കത്തിന് തയ്യാറായി അരിക്കുളം ഗ്രാമപഞ്ചായത്ത് യൂഡിഎഫ് സ്ഥാനാര്‍ത്ഥികള്‍.നഷ്ട്ടപെട്ട ഭരണം തിരിച്ച് പിടിക്കാന്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുകയാണ് യുഡിഎഫ്.

## Article Content

**അരിക്കുളം:** തദ്ദേശ അങ്കത്തിന് തയ്യാറായി അരിക്കുളം ഗ്രാമപഞ്ചായത്ത് യൂഡിഎഫ് സ്ഥാനാര്‍ത്ഥികള്‍.നഷ്ട്ടപെട്ട ഭരണം തിരിച്ച് പിടിക്കാന്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുകയാണ് യുഡിഎഫ്.

ഇതിന്റെ ഭാഗമായി അരിക്കുളം ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്തി. പഞ്ചായത്ത് തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുന്ന യുഡിഎഫിന്റെ മുഴുവന്‍ സ്ഥാനാര്‍ത്ഥികളെയും അണിനിരത്തിക്കൊണ്ട് അഴിമതിഭരണം തൂത്തെറിഞ്ഞ് വിജയക്കൊടി പാറിക്കാനുള്ള യുഡിഎഫ് ജൈത്രയാത്രയ്ക്ക് തുടക്കം കുറിച്ചു.

അരിക്കുളം നടന്ന തെരഞ്ഞെ

ടുപ്പ് കണ്‍വെന്‍ഷന്‍ കെപിസിസി ജനറല്‍ സെക്രട്ടറി വിദ്യാബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു .സി രാമദാസ് അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് ആര്‍.കെ മുനീര്‍ മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ ഡിവിഷന്‍ സ്ഥാനാര്‍ത്ഥികളായ കെ.ലത പൊറ്റയില്‍, റീമ കുന്നുമ്മല്‍, ബ്ലോക്ക് സ്ഥാനാര്‍ത്ഥികളായ ഹാഷിം കാവില്‍, ഇ.കെ സുഹറ, ഗ്രാമപഞ്ചായത്തിലെ പതിനഞ്ച് വാര്‍ഡിലെയും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍, മണ്ഡലം പ്രസിഡണ്ട് ശശി ഊട്ടേരി, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ഇ.കെ. അഹമ്മദ് മൗലവി, കരുണന്‍ കുമുളി, എന്‍.കെ അഷറഫ് ,സി.നാസര്‍ , എന്‍.കെ ഉണ്ണികൃഷ്ണന്‍, കെ.അഷറഫ്, ഒ.കെ.ചന്ദ്രന്‍, മര്‍വ്വ അരിക്കുളം, ബീനാ വരമ്പച്ചേരി തുടങ്ങിയവര്‍ സംസാരിച്ചു.

യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വാര്‍ഡ് ഒന്ന് ലതേഷ് പുതിയെടുത്ത്, വാര്‍ഡ് രണ്ട് കെ.കെ.രാജന്‍, വാര്‍ഡ് മൂന്ന് സീനത്ത് വടക്കയില്‍, വാര്‍ഡ് നാല് ആര്‍.ജി.സജിത, വാര്‍ഡ് അഞ്ച് സുവൈബ ഷരീഫ്, വാര്‍ഡ് ആറ് സ്റ്റീജ അനീഷ്, വാര്‍ഡ്ഏഴ് ഷരീഫ ഊട്ടേരി ചാലില്‍ , വാര്‍ഡ്എട്ട് പി.ജസ്‌ന, വാര്‍ഡ് ഒമ്പത് ഷൈനി രാമചന്ദ്രന്‍ ,വാര്‍ഡ് പത്ത് മേലമ്പത്ത് അരവിന്ദന്‍ ,വാര്‍ഡ് പതിനൊന്ന് നാരായണി, വാര്‍ഡ് പന്ത്രണ്ട് വി.വി.എം ബഷീര്‍, വാര്‍ഡ് പതിമൂന്ന്‌കെ.എം.സുഹൈല്‍, വാര്‍ഡ് പതിനാല് സാബിറ എടച്ചേരി മീത്തല്‍, വാര്‍ഡ് പതിനഞ്ച്‌സജിത എളമ്പിലാട് തുടങ്ങിയ സ്ഥാനാര്‍ത്ഥികളെ മുതിര്‍ന്ന നേതാക്കള്‍ ആദരിച്ചു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/327590/arikulam-panchayat-udf-convention)