---
title: "വടകരയില്‍ ബസ് ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം"
english_title: "Biker dies after being hit by bus in Vadakara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/327606/biker-dies-after-being-hit-by-bus-in-vadakara"
published_at: "2025-11-24T13:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69240c7c38d90_aqwee.jpg"
keywords: []
---

# വടകരയില്‍ ബസ് ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

> **Lead Summary:** **വടകര: **വടകരയില്‍ ബസ് ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. പഴങ്കാവ് വലിയ കിഴക്കയില്‍ വി.കെ സുധീന്ദ്രനാണ് മരിച്ചത്. ദേശീയ പാതയിലെ സ്വകാര്യ ആശുപത്രിക്ക് സമീപമാണ് അപകടം.

## Article Content

**വടകര: **വടകരയില്‍ ബസ് ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. പഴങ്കാവ് വലിയ കിഴക്കയില്‍ വി.കെ സുധീന്ദ്രനാണ് മരിച്ചത്. ദേശീയ പാതയിലെ സ്വകാര്യ ആശുപത്രിക്ക് സമീപമാണ് അപകടം.

വടകരയില്‍ നിന്നും തലശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന കൃഷ്ണ ബസാണ് ഇടിച്ചത്. പഴങ്കാവ് ഫയര്‍ സ്റ്റേഷന്‍ റോഡില്‍ നിന്നും ബൈക്ക് യാത്രികന്‍ ദേശീയ പാതയിലേക്ക് പ്രവേശിക്കുകയായിരുന്നു.

ബസിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമായി പറയുന്നത്. മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/327606/biker-dies-after-being-hit-by-bus-in-vadakara)