---
title: "എകെടിഎ കൂത്താളി വെസ്റ്റ് യൂണിറ്റ് വാര്‍ഷിക കണ്‍വെന്‍ഷന്‍"
english_title: "AKTA Koothali West Unit Annual Convention"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/327653/akta-koothali-west-unit-annual-convention"
published_at: "2025-11-24T16:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69243a424a6fe_ds.jpg"
keywords: []
---

# എകെടിഎ കൂത്താളി വെസ്റ്റ് യൂണിറ്റ് വാര്‍ഷിക കണ്‍വെന്‍ഷന്‍

> **Lead Summary:** **കൂത്താളി **: എകെടിഎ കൂത്താളി വെസ്റ്റ് യൂണിറ്റ് വാര്‍ഷിക കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി.വി. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് വൈസ് പ്രസിഡണ്ട് വാസന്തി അധ്യക്ഷത വഹിച്ചു.

## Article Content

**കൂത്താളി **: എകെടിഎ കൂത്താളി വെസ്റ്റ് യൂണിറ്റ് വാര്‍ഷിക കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം പി.വി. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് വൈസ് പ്രസിഡണ്ട് വാസന്തി അധ്യക്ഷത വഹിച്ചു.

സജിഷ അനുശോചനം രേഖപ്പെടുത്തി. യൂണിറ്റ് സെക്രട്ടറി പി. വിനോദന്‍ റിപ്പോര്‍ട്ടും ട്രഷറര്‍ അജിന വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. എസ്എസ്എല്‍സി ഉന്നത വിജയികളെ ചടങ്ങില്‍ അനുമോദിച്ചു.

ഏരിയാ സെക്രട്ടറി സജന ബാബു, ഏരിയാ പ്രസിഡണ്ട് എ.സി. ഗംഗാധരന്‍, ഏരിയാ ജോയിന്റ് സെക്രട്ടറിമാരായ പി. ശശി, കുമാരി, ഏരിയാ വൈസ് പ്രസിഡണ്ട് പി. കമല തുടങ്ങിയവര്‍ സംസാരിച്ചു. പി. വിനോദന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഇ.ജി. മിനി നന്ദിയും രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/327653/akta-koothali-west-unit-annual-convention)