---
title: "പേരാമ്പ്ര വെറ്ററിനറി പോളിക്ലിനിക്കിലെ ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടറെ കയ്യേറ്റം ചെയ്തു"
english_title: "Livestock inspector assaulted at Perambra Veterinary Polyclinic"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/32766/livestock-inspector-assaulted-at-perambra-veterinary-polyclinic"
published_at: "2022-03-19T22:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62361426a2ca3_vvvv - Copy (3) - Copy.JPG"
keywords: []
---

# പേരാമ്പ്ര വെറ്ററിനറി പോളിക്ലിനിക്കിലെ ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടറെ കയ്യേറ്റം ചെയ്തു

> **Lead Summary:** ** പേരാമ്പ്ര: **കേരള ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മറ്റി അംഗവും പേരാമ്പ്ര വെറ്റിനറി പോളിക്ലിനിക്കിലെ ലൈവ് സ്റ്റേക് ഇന്‍സ്‌പെക്ടറുമായ വി.മനോജിനെ സമൂഹ വിരുദ്ധര്‍ കയ്യേറ്റം ചെയ്തു.

## Article Content

** പേരാമ്പ്ര: **കേരള ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മറ്റി അംഗവും പേരാമ്പ്ര വെറ്റിനറി പോളിക്ലിനിക്കിലെ ലൈവ് സ്റ്റേക് ഇന്‍സ്‌പെക്ടറുമായ വി.മനോജിനെ സമൂഹ വിരുദ്ധര്‍ കയ്യേറ്റം ചെയ്തു.

24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന പേരാമ്പ്ര മൃഗാശുപത്രിയില്‍ ഇന്നലെ ഉച്ചയ്ക്ക് ശേഷം ഡോക്റ്റര്‍ അവധിയിലായിരുന്നു. ഈ വിദ്വേഷത്തിലാണ് ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടറെ കയ്യേറ്റം ചെയ്തത്.

കയ്യേറ്റത്തില്‍ കേരള ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടേഴ്‌സ് അസോസിയേഷന്‍ ശക്തമായി പ്രതിഷേധിച്ചു. ജീവനക്കാര്‍ക്ക് നിര്‍ഭയമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്ന് കേരള ലൈവ് സ്റ്റോക് ഇന്‍സ്‌പെക്ടേര്‍സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

പേരാമ്പ്രയില്‍ നടന്ന പ്രതിഷേധയോഗം ജില്ലാ പ്രസിഡണ്ട് കെ.കെ.അനീസ്ബാബു ഉദ്ഘാടനം ചെയ്തു. ആര്‍ റെജി, കെ.പി.ഗിരീഷ്, കെ.പി അഫ്‌സല്‍, സി.പി.അമല്‍ജിത്ത്, ടി.ഷണ്‍മുഖന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/32766/livestock-inspector-assaulted-at-perambra-veterinary-polyclinic)