---
title: " ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് റിസര്‍വോയറിലേക്ക് മറിഞ്ഞ് അപകടം"
english_title: "Tipper lorry loses control and falls into reservoir, causing accident"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/327711/tipper-lorry-loses-control-and-falls-into-reservoir-causing-accident"
published_at: "2025-11-24T22:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69249040e370e_cheruvannur.JPG"
keywords: []
---

#  ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് റിസര്‍വോയറിലേക്ക് മറിഞ്ഞ് അപകടം

> **Lead Summary:** **ചക്കിട്ടപ്പാറ: **ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് റിസര്‍വോയറിലേക്ക് മറിഞ്ഞ് അപകടം. ഇന്ന് കാലത്ത് ഒന്‍പത് മണിയോടെ ചക്കിട്ടപാറ അണ്ണക്കുട്ടന്‍ ചാലിലാണ് സംഭവം.

## Article Content

**ചക്കിട്ടപ്പാറ: **ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട് റിസര്‍വോയറിലേക്ക് മറിഞ്ഞ് അപകടം. ഇന്ന് കാലത്ത് ഒന്‍പത് മണിയോടെ ചക്കിട്ടപാറ അണ്ണക്കുട്ടന്‍ ചാലിലാണ് സംഭവം.

അപകടത്തില്‍ഡ്രൈവര്‍ സജിത്ത് അല്‍ഭുതകരമായി രക്ഷപ്പെട്ടു. ജലജീവന്‍ പൈപ്പ് സ്ഥാപിച്ച റോഡ് ഭാഗം കോണ്‍ക്രീറ്റ് ചെയ്ത് അടക്കുന്ന പണി ഇവിടെ നടക്കുന്നുണ്ട്. ഇതിനുള്ള സാധനങ്ങള്‍ ഇറക്കിയ ശേഷം വീതി കുറഞ്ഞ റോഡിലൂടെ മടങ്ങിയ ലോറിയാണ് അപകടത്തില്‍ പെട്ടത്.

വാഹനത്തിന്റെ ഒരു വശത്തെ ചക്രം പുറത്തേക്ക് തെന്നി മാറിയതോടെയാണ് മറിഞ്ഞ് കുറ്റ്യാടി ജലസേചന പദ്ധതിയുടെ റിസര്‍വോയര്‍ ജലാശയത്തില്‍ പതിച്ചത്.

ലോറിയുടെ ചില്ലുകള്‍ തകര്‍ന്നതിനാല്‍ ആയഞ്ചേരിക്കാരനായ ഡ്രൈവര്‍ക്ക് പരിക്കേല്‍ക്കാതെ രക്ഷപെടാന്‍ കഴിഞ്ഞു. പിന്നീട് റിക്കവറി വാഹനമെത്തിച്ച് ലോറി കരക്ക് കയറ്റുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/327711/tipper-lorry-loses-control-and-falls-into-reservoir-causing-accident)