---
title: "ബിനില്‍ രാജിന് നാടിന്റെ ആദരവ്"
english_title: "The nation's respect for Binil Raj"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/327754/the-nations-respect-for-binil-raj"
published_at: "2025-11-25T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6925413813db1_asew.JPG"
keywords: []
---

# ബിനില്‍ രാജിന് നാടിന്റെ ആദരവ്

> **Lead Summary:** **നടുവണ്ണൂര്‍: **അവസരോചിതമായ ഇടപെടലിലൂടെ വഴിയാത്രക്കാരന്റെ ജീവന്‍ രക്ഷിച്ച പോലീസ് സേനയിലെ ബിനില്‍ രാജിനെ സൗഹൃദം സ്വാശ്രയസംഘംകാവില്‍ ആദരിച്ചു.

## Article Content

**നടുവണ്ണൂര്‍: **അവസരോചിതമായ ഇടപെടലിലൂടെ വഴിയാത്രക്കാരന്റെ ജീവന്‍ രക്ഷിച്ച പോലീസ് സേനയിലെ ബിനില്‍ രാജിനെ സൗഹൃദം സ്വാശ്രയസംഘംകാവില്‍ ആദരിച്ചു.

കോഴിക്കോട് എരഞ്ഞിപ്പാലത്ത് വച്ച് കഴിഞ്ഞ ആഴ്ച ബസിനടിയില്‍ പെടുമായിരുന്ന വഴിയാത്രക്കാരനെ ഡ്യൂട്ടിയിലുണ്ടായിരുന്ന ബിനില്‍ രാജ് അത്ഭുതകരമായി രക്ഷിക്കുകയായിരുന്നു. അദ്ദേഹം അറിയാതെ തന്നെ ഈ രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൊന്നാകെ കഴിഞ്ഞ ദിവസങ്ങളില്‍ പ്രചരിക്കുന്നുണ്ടായിരുന്നു. ചടങ്ങ് സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ റഫീക്ക് കാവില്‍ ഉദ്ഘാടനം ചെയ്തു.

അത്തോളി സബ് ഇന്‍സ്പക്ടര്‍ ജയേഷ് ടി.പി ഉപഹാരം നല്‍കി ആദരിച്ചു. സബ്ജില്ലാ കലോത്സവത്തില്‍ എഗ്രഡ് നേടിയ വരലക്ഷ്മി , വേദലക്ഷ്മി ,നിധിന , കൂടാതെ എല്‍എസ്എസ് വിജയി പാര്‍ത്ഥിവ് ബിജു എന്നിവരെയും ആദരിച്ചു. ചന്ദ്രന്‍ പുതുശ്ശേരി, സി.കെ ബാലകൃഷ്ണന്‍, ഗിരീഷ് പുതുശ്ശേരി, ബിജു കാവില്‍, കെ.പി ലീന, ബീന പുതുശ്ശേരി, സി.എം ശശി തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് പ്രാദേശിക കലാകാരന്മാര്‍ അവതരിപ്പിച്ച എല്ലാരും പാടണ് എന്ന പരിപാടി അരങ്ങേറി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/327754/the-nations-respect-for-binil-raj)