---
title: "തെങ്ങില്‍ നിന്ന് വീണു മരിച്ചു"
english_title: "He died after falling from a coconut tree."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/327785/he-died-after-falling-from-a-coconut-tree"
published_at: "2025-11-25T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69255fa28f63f_laila.JPG"
keywords: []
---

# തെങ്ങില്‍ നിന്ന് വീണു മരിച്ചു

> **Lead Summary:** **പേരാമ്പ്ര: **കക്കാട് തെങ്ങ് കയറ്റ തൊഴിലാളി തെങ്ങില്‍ നിന്നും വീണു മരിച്ചു.പേരാമ്പ്ര പരപ്പില്‍ പാറേന്റെ മീത്തല്‍ ചന്ദ്രന്‍ആണ് മരിച്ചത്. ഇന്ന് കാലത്ത് 8 മണിയോടെ കക്കാട് സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പില്‍ തെങ്ങില്‍ കയറുന്നതിനിടെ പിടിവിട്ട് താഴേക്ക് വീഴുകയായിരുന്നു.

## Article Content

**പേരാമ്പ്ര: **കക്കാട് തെങ്ങ് കയറ്റ തൊഴിലാളി തെങ്ങില്‍ നിന്നും വീണു മരിച്ചു.പേരാമ്പ്ര പരപ്പില്‍ പാറേന്റെ മീത്തല്‍ ചന്ദ്രന്‍ആണ് മരിച്ചത്. ഇന്ന് കാലത്ത് 8 മണിയോടെ കക്കാട് സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പില്‍ തെങ്ങില്‍ കയറുന്നതിനിടെ പിടിവിട്ട് താഴേക്ക് വീഴുകയായിരുന്നു.

ഉടന്‍ നാട്ടുകാര്‍ പേരാമ്പ്ര താലൂക്ക് ആശുപത്രയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പൊലീസ് നടപടികള്‍ക്ക് ശേഷം പോസ്റ്റ് മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംസ്‌ക്കാരം ഇന്ന് വൈകീട്ട് വീട്ടുവളപ്പില്‍.

ഭാര്യ ജാനു. മകന്‍:ഷിജു (ഓട്ടോ ഡ്രൈവര്‍ പേരാമ്പ്ര). സഹോദരങ്ങള്‍ ഉണ്ണി (വയനാട്), , തങ്കമണി(വയനാട്), രമ (വയനാട്), പരേതനായ കേളുക്കുട്ടി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/327785/he-died-after-falling-from-a-coconut-tree)