---
title: " ലെന്‍സ് ഫെഡ് കൊയിലാണ്ടി ഏരിയാ സമ്മേളനം"
english_title: "Lens Fed Koyilandy Area Conference"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/327798/lens-fed-koyilandy-area-conference"
published_at: "2025-11-25T13:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6925674c67b07_asew.JPG"
keywords: []
---

#  ലെന്‍സ് ഫെഡ് കൊയിലാണ്ടി ഏരിയാ സമ്മേളനം

> **Lead Summary:** **പേരാമ്പ്ര: **ലൈസന്‍സ്ഡ് എഞ്ചിനീയേഴ്‌സ് ഏന്‍ഡ് സൂപ്പര്‍ വൈസേഴ്‌സ് ഫെഡറേഷന്റെ (ലെന്‍സ് ഫെഡ് ) കൊയിലാണ്ടി ഏരിയാ സമ്മേളനം സംഘടിപ്പിച്ചു. പ്രശസ്ത സിനിമാ ഗാന രചയിതാവ് രമേശ് കാവില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര: **ലൈസന്‍സ്ഡ് എഞ്ചിനീയേഴ്‌സ് ഏന്‍ഡ് സൂപ്പര്‍ വൈസേഴ്‌സ് ഫെഡറേഷന്റെ (ലെന്‍സ് ഫെഡ് ) കൊയിലാണ്ടി ഏരിയാ സമ്മേളനം സംഘടിപ്പിച്ചു. പ്രശസ്ത സിനിമാ ഗാന രചയിതാവ് രമേശ് കാവില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.

ഏരിയാ പ്രസിഡണ്ട് ഷൈലേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് മുഖ്യ പ്രഭാഷണം നടത്തി. മുന്‍ സംസ്ഥാന പ്രസിഡണ്ട് ഇ.ആര്‍ സലീം ബില്‍ഡിംഗ് റൂള്‍ അമെന്റ്‌മെന്റിനെപ്പറ്റി ക്ലാസ്സുമെടുത്തു. സംസ്ഥാന സമിതി അംഗങ്ങളായ സൈനുദ്ദീന്‍, മനോജ് കോടേരി, പി.ജെ ജൂഡ്‌സണ്‍, ജില്ലാ ട്രഷറര്‍ ജെയ്‌സല്‍, ജില്ലാ കമ്മറ്റി അംഗങ്ങളായ ഷമീര്‍, വി.മോഹനന്‍, കെ.കെ സലീം, മുരളീധരന്‍, പ്രകാശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഏരിയാ സെക്രട്ടറി അന്‍സാര്‍ ഏരിയാ റിപ്പോര്‍ട്ടും, ഏരിയാ ട്രഷറര്‍ ഇല്ല്യാസ് വരവ് ചെലവ് കണക്കും ,ജില്ലാ സെക്രട്ടറി വി.മനോജ് ജില്ലാ റിപ്പോര്‍ട്ടും,സിറാജ് ജില്ലാ ക്ഷേമനിധി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

വി.കെ അന്‍സാര്‍ പ്രസിഡണ്ട്, വൈ: പ്രസിഡണ്ട് മാരായി അബ്ദുള്‍ ഗഫൂര്‍, സബീലുദ്ദീന്‍, ഏരിയാ സെക്രട്ടറിയായ് വി.പി സനീഷ്, ജോ. സെക്രട്ടറിമാരായി സൂര്യ കുമാരി, അബ്ദുള്‍ ബഷീര്‍ ,ഏരിയാട്രഷറായി റിയാസ് കെ ബാലുശ്ശേരി എന്നിവരെ തെരഞ്ഞെടുത്തു.

നിലവില്‍ രാജ്യത്ത് നടപ്പിലാക്കാന്‍ പോകുന്ന എഞ്ചിനീയറിംഗ് ബില്ല് മൂലം നീലവിലെ ഐടിഐ ഡിപ്ലോമ കോഴ്‌സ് കഴിഞ്ഞ ലൈസന്‍സികള്‍ക്ക് പ്ലാന്‍ വരയ്ക്കാനുള്ള അവകാശം നഷ്ടപ്പെടുന്ന അവസ്ഥ സ്വയം തൊഴില്‍ ചെയ്ത് ജീവിക്കുന്ന ആയിരകണക്കിനാളുകളുടെ ജിവിതം ദുസ്സഹമാക്കുന്ന അവസ്ഥ സൃഷ്ടിക്കും അതിനൊരു പരിഹാരം ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടാവണമെന്ന് ലെന്‍സ് ഫെഡ് പതിനാലാമത് കൊയിലാണ്ടി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/327798/lens-fed-koyilandy-area-conference)