---
title: " ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥി ഡോ. കെ.കെ. ഹനീഫയുടെ മണ്ഡല പര്യടനത്തിന് തുടക്കമായി"
english_title: "District Panchayat candidate Dr. K.K. Hanifa's constituency tour has begun."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/327819/district-panchayat-candidate-dr-kk-hanifas-constituency-tour-has-begun"
published_at: "2025-11-25T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692577540d3da_asew.JPG"
keywords: []
---

#  ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥി ഡോ. കെ.കെ. ഹനീഫയുടെ മണ്ഡല പര്യടനത്തിന് തുടക്കമായി

> **Lead Summary:** **പേരാമ്പ്ര :** കോഴിക്കോട് ജില്ല പഞ്ചായത്ത് പേരാമ്പ്ര ഡിവിഷനില്‍ നിന്നും ജനവിധി തേടുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി ഡോ. കെ.കെ. ഹനീഫയുടെ മണ്ഡല പര്യടനത്തിന് തുടക്കമായി. ഇന്നും നാളയുമായി ഡിവിഷനിലെ 29 കേന്ദ്രങ്ങളിലാണ് പര്യടനത്തിന് സ്വീകരണ യോഗങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളത്.

## Article Content

**പേരാമ്പ്ര :** കോഴിക്കോട് ജില്ല പഞ്ചായത്ത് പേരാമ്പ്ര ഡിവിഷനില്‍ നിന്നും ജനവിധി തേടുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി ഡോ. കെ.കെ. ഹനീഫയുടെ മണ്ഡല പര്യടനത്തിന് തുടക്കമായി. ഇന്നും നാളയുമായി ഡിവിഷനിലെ 29 കേന്ദ്രങ്ങളിലാണ് പര്യടനത്തിന് സ്വീകരണ യോഗങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ളത്.

ഇന്ന് കാലത്ത് 9 മണിക്ക് പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ പുറ്റം പൊയിലില്‍ പര്യടനത്തിന് തുടക്കം കുറിച്ചു. സിപിഐ (എം) ജില്ല കമ്മിറ്റി അംഗം കെ. കുഞ്ഞമ്മദ് ഉദ്ഘാടനം ചെയ്തു. സിപിഐ (എം) ഏരിയ സെക്രട്ടറി എം. കുഞ്ഞമ്മദ്, സി.വി രജീഷ്, സി.ഡി. പ്രകാശ്, ഷാജി, ബ്ലോക്ക് പഞ്ചായത്ത് പേരാമ്പ്ര ഡിവിഷന്‍ സ്ഥാനാര്‍ത്ഥി ജിഷ കൊട്ടപ്പുറം, ഗ്രാമപഞ്ചായത്ത് സ്ഥാനാര്‍ത്ഥികളായ എം.കെ കമല, തച്ചറോത്ത് അനിരുദ്ധന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

തുടന്ന് മരുതേരി കനാല്‍ മുക്ക്, കോടേരിച്ചാല്‍, കണ്ണിപൊയില്‍, കൂത്താളി ഗ്രാമപഞ്ചായത്തിലെ പൈതോത്ത് പനക്കാട് റോഡ്, തെരുവ്, വളയംകണ്ടം, ആശാരിക്കണ്ടി, ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ പന്തിരിക്കര, പാറക്കെട്ട്, കുളക്കണ്ടം, കന്നാട്ടി, തരിപ്പിലോട്, പിസി മുക്ക് എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം പര്യടനം തോട്ടത്താംകണ്ടിയില്‍ സമാപിക്കും.

രണ്ടാം ദിനമായ നാളെ കാലത്ത് ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ പൂഴിത്തോട് നിന്നാരംഭിക്കുന്ന പര്യടനം താഴെ ചെമ്പനോട, പന്നിക്കോട്ടൂര്‍, മുതുകാട്, പിള്ളപ്പെരുവണ്ണ, ചക്കിട്ടപ്പാറ, ചെമ്പ്ര, കായണ്ണ ഗ്രാമപഞ്ചായത്തിലെ മട്ടനോട്, മൊട്ടന്തറ, പാടിക്കുന്ന്, കോളനിമുക്ക്, നൊച്ചാട് ഗ്രാമപഞ്ചായത്തിലെ പുളിയോട്ട് മുക്ക്, വാളൂര്‍ എന്നിവടങ്ങളിലെ യോഗങ്ങള്‍ക്ക് ശേഷം കായണ്ണബസാറില്‍ സമാപിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/327819/district-panchayat-candidate-dr-kk-hanifas-constituency-tour-has-begun)