---
title: "അരിക്കുളം പഞ്ചായത്ത് അഞ്ചാം വാര്‍ഡ് യുഡിഎഫ് കുടുംബ സംഗമം നടത്തി "
english_title: "Arikulam Panchayat 5th Ward UDF held a family meeting"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/327949/arikulam-panchayat-5th-ward-udf-held-a-family-meeting"
published_at: "2025-11-26T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692692581826a_AQWS.JPG"
keywords: []
---

# അരിക്കുളം പഞ്ചായത്ത് അഞ്ചാം വാര്‍ഡ് യുഡിഎഫ് കുടുംബ സംഗമം നടത്തി 

> **Lead Summary:** **അരിക്കുളം: **അരിക്കുളം പഞ്ചായത്ത് അഞ്ചാം വാര്‍ഡ് യുഡിഎഫ് കുടുംബസംഗമം സംഘടിപ്പിച്ചു. തദ്ദേശ അങ്കത്തിന് തയ്യാറായി അരിക്കുളം ഗ്രാമപഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍. നഷ്ട്ടപെട്ട ഭരണം തിരിച്ച് പിടിക്കാന്‍ രംഗത്തിറങ്ങിയിരിക്കുകയാണ് യുഡിഎഫ്.

## Article Content

**അരിക്കുളം: **അരിക്കുളം പഞ്ചായത്ത് അഞ്ചാം വാര്‍ഡ് യുഡിഎഫ് കുടുംബസംഗമം സംഘടിപ്പിച്ചു. തദ്ദേശ അങ്കത്തിന് തയ്യാറായി അരിക്കുളം ഗ്രാമപഞ്ചായത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍. നഷ്ട്ടപെട്ട ഭരണം തിരിച്ച് പിടിക്കാന്‍ രംഗത്തിറങ്ങിയിരിക്കുകയാണ് യുഡിഎഫ്.

പഞ്ചായത്ത് ചെയര്‍മാന്‍ ശ്രീരാമദാസ് ഉദ്ഘാടനം ചെയ്തു. ടി മുത്തു കൃഷ്ണന്റെ അധ്യക്ഷതയില്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് അഹമ്മദ് മൗലവി മുഖ്യപ്രഭാഷണം നടത്തി.

പൊയിലങ്ങല്‍ അമ്മദ്, എസ് മുരളീധരന്‍, ഇ.കെ ബഷീര്‍, ടി അബ്ദുസ്സലാം, എന്‍.കെ അഷറഫ്, സാജിദ്, ബീവി, ശുഹൈബ് തറമല്‍, അന്‍സിനാ മെഹനാസ്, സ്ഥാനാര്‍ത്ഥികളായ സുബൈബ ശരീഫ്, സീനത്ത് വടക്കയില്‍, ബ്ലോക്ക് സ്ഥാനാര്‍ഥി ഇ.കെ സുഹറ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/327949/arikulam-panchayat-5th-ward-udf-held-a-family-meeting)