---
title: "സ്ത്രീ സുരക്ഷാ പദ്ധതി ഫോറം വിതരണം വിവാദമാകുന്നു"
english_title: "Women's safety plan form distribution sparks controversy at changaroth"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/327959/womens-safety-plan-form-distribution-sparks-controversy-at-changaroth"
published_at: "2025-11-26T11:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692699d3dbafa_aro.JPG"
keywords: []
---

# സ്ത്രീ സുരക്ഷാ പദ്ധതി ഫോറം വിതരണം വിവാദമാകുന്നു

> **Lead Summary:** **ചങ്ങരോത്ത് :** ചങ്ങരോത്ത് പഞ്ചായത്തിലെ സ്ത്രീ സുരക്ഷാ പദ്ധതി ഫോറം വിതരണം വിവാദമാകുന്നു. ഗ്രാമപഞ്ചായത്തിന് ഫോറം വിതരണം ചെയ്യാന്‍ നിര്‍ദ്ദേശം ലഭിച്ചില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി. തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ച സമയത്താണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മത്സരിക്കുന്ന വാര്‍ഡില്‍ സ്ത്രീ സുരക്ഷാ പദ്ധതി അപേക്ഷാ ഫോറം വിതരണം ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുടെ ഇടയിലാണ് എല്‍ഡിഎഫ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

## Article Content

**ചങ്ങരോത്ത് :** ചങ്ങരോത്ത് പഞ്ചായത്തിലെ സ്ത്രീ സുരക്ഷാ പദ്ധതി ഫോറം വിതരണം വിവാദമാകുന്നു. ഗ്രാമപഞ്ചായത്തിന് ഫോറം വിതരണം ചെയ്യാന്‍ നിര്‍ദ്ദേശം ലഭിച്ചില്ലെന്ന് പഞ്ചായത്ത് സെക്രട്ടറി. തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിച്ച സമയത്താണ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മത്സരിക്കുന്ന വാര്‍ഡില്‍ സ്ത്രീ സുരക്ഷാ പദ്ധതി അപേക്ഷാ ഫോറം വിതരണം ചെയ്യുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുടെ ഇടയിലാണ് എല്‍ഡിഎഫ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

പഞ്ചായത്തിലെ 6-ാം വാര്‍ഡില്‍ പുല്ലാഞ്ഞിക്കാവിലെ തൊഴിലുറപ്പ് പദ്ധതി ജോലി നടക്കുന്ന സ്ഥലത്ത് നൂറോളം തൊഴിലാളികളെ വിളിച്ചു വരുത്തിയാണ് ഫോറം വിതരണം ചെയ്തത്. സമീപ പ്രദേശങ്ങളായ അറക്കപ്പറമ്പില്‍, അരീക്കന്‍ ചാല്‍, വള്ളിപ്പറ്റ എന്നിവിടങ്ങളിലെ തൊഴിലാളികളെ മൊത്തം പുല്ലാഞ്ഞിക്കാവില്‍ വിളിച്ചു വരുത്തിയാണ് ഫോം വിതരണം ചെയ്തതെന്നു തൊഴിലാളികള്‍ പറഞ്ഞു.

സ്ത്രീ സുരക്ഷ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതുവരെ അംഗങ്ങള്‍ ആകാനുള്ള ഫോറം പഞ്ചായത്തില്‍ വിതരണത്തിന് എത്തിയിട്ടില്ല എന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. ചങ്ങരോത്ത് പഞ്ചായത്തില്‍ എല്‍ഡിഎഫ് നടത്തുന്നത് തിരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്ന് യുഡിഎഫ് ആരോപിച്ചു.

സംഭവത്തില്‍ റിട്ടേണിങ് ഓഫിസര്‍ക്കും തിരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കാനും തീരുമാനിച്ചു. പഞ്ചായത്ത് ഫോറം വിതരണം ചെയ്യുന്നില്ലെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയുടെ ഫോറം പലരും നെറ്റില്‍ നിന്നും എടുത്ത് വിതരണം ചെയ്യുന്നതെന്നാണ് എല്‍ഡിഎഫ് പറയുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/327959/womens-safety-plan-form-distribution-sparks-controversy-at-changaroth)