---
title: "പി.വി. സുധന്‍ അനുസ്മരണ സമ്മേളനം സമുചിതമായി ആചരിച്ചു"
english_title: "P.V. Sudhan Memorial Conference held appropriately"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/327972/pv-sudhan-memorial-conference-held-appropriately"
published_at: "2025-11-26T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6926a8b5bc55f_PC.JPG"
keywords: []
---

# പി.വി. സുധന്‍ അനുസ്മരണ സമ്മേളനം സമുചിതമായി ആചരിച്ചു

> **Lead Summary:** **ഉള്ള്യേരി **: ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ കൊയിലാണ്ടി താലൂക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പി.വി. സുധന്‍ അനുസ്മരണം സമുചിതമായി ആചരിച്ചു.

## Article Content

**ഉള്ള്യേരി **: ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ കൊയിലാണ്ടി താലൂക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പി.വി. സുധന്‍ അനുസ്മരണം സമുചിതമായി ആചരിച്ചു.

ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് കൊയിലാണ്ടി താലൂക്ക് വൈസ് പ്രസിഡണ്ട്, റേഷന്‍ സംരക്ഷണ സമിതി താലൂക്ക് പ്രസിഡണ്ട്, ജില്ലാ കമ്മിറ്റി അംഗം, കര്‍ഷക കോണ്‍ഗ്രസ്സ് ഉള്ള്യേരി മണ്ഡലം പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട്, പാല്‍ സൊസിറ്റി പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച വ്യക്തിയാണ് പി.വി സുധന്‍. അദ്ദേഹത്തിന്റെ രണ്ടാം ചരമവാര്‍ഷികദിനത്തില്‍ ഉള്ളൂരിലുള്ള വീട്ടുവളപ്പിലെ സ്മൃതി കുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് നടന്ന അനുസ്മരണ ചടങ്ങ് സംസ്ഥാന സെക്രട്ടറി പി. പവിത്രന്‍ ഉദ്ഘാടനം ചെയ്തു.

ശശിമങ്കര അധ്യക്ഷനായ ചടങ്ങില്‍ താലൂക്ക് ഭാരവാഹികളായ കെ.കെ പരീദ്, യു. ഷിബു, സി.കെ വിശ്വന്‍, കെ സുഗതന്‍, കെ. ജനാര്‍ദ്ദനന്‍, എ ശങ്കരനാരായണന്‍, സി.സി രമണി, വനിത കമ്മിറ്റി സെക്രട്ടറി പ്രീതാ ഗിരീഷ്, ബാലുശ്ശേരി ഫര്‍ക്കാ കണ്‍വീനര്‍ സുരേഷ് ബാബു, പേരാമ്പ്ര ഫര്‍ക്കാ ചെയര്‍മാന്‍ ഒ. കുഞ്ഞികൃഷ്ണന്‍, സി.സി കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ ബാലുശ്ശേരി ഫര്‍ക്കയിലെ റേഷന്‍ വ്യാപാരികള്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/327972/pv-sudhan-memorial-conference-held-appropriately)