---
title: "തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഫലപ്രദമായി നടപ്പാക്കുന്നതിനായി സംയുക്ത യോഗം ചേര്‍ന്നു"
english_title: "Joint meeting held to effectively implement election code of conduct at chakkittapara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/327993/joint-meeting-held-to-effectively-implement-election-code-of-conduct-at-chakkittapara"
published_at: "2025-11-26T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6926b8ad5f6da_aswq.JPG"
keywords: []
---

# തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഫലപ്രദമായി നടപ്പാക്കുന്നതിനായി സംയുക്ത യോഗം ചേര്‍ന്നു

> **Lead Summary:** ചക്കിട്ടപാറ: ഡിസംബര്‍ 11 ന് നടക്കുന്ന തദ്ദേശ സ്വയംഭരണ പൊതു തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ സംഘടനകളും പാലിക്കേണ്ട പെരുമാറ്റച്ചട്ടം സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നതിനായി ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ഹാളില്‍ സംയുക്ത യോഗം ചേര്‍ന്നു.

## Article Content

ചക്കിട്ടപാറ: ഡിസംബര്‍ 11 ന് നടക്കുന്ന തദ്ദേശ സ്വയംഭരണ പൊതു തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ സംഘടനകളും പാലിക്കേണ്ട പെരുമാറ്റച്ചട്ടം സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നതിനായി ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ഹാളില്‍ സംയുക്ത യോഗം ചേര്‍ന്നു.

ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിലെ സ്ഥാനാര്‍ത്ഥികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഹരിതകര്‍മ്മ സേന, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരുടെ സംയുക്ത യോഗമാണ് ചേര്‍ന്നത്. റിട്ടേണിങ്ങ് ഓഫീസറുടെ നിര്‍ദ്ദേശാനുസരണം ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് സെക്രട്ടറി ഇ.പി. സജിത്ത് അധ്യക്ഷത വഹിച്ചു.

പേരാമ്പ്ര ബ്ലോക്ക് തല തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകനും സംസ്ഥാന ഫൈനാന്‍സ് ജോയിന്റ് സെക്രട്ടറിയുമായ എ.സി. ഉബൈദുള്ള നിയമാനുസൃതം പ്രചരണത്തില്‍ പാലിക്കേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് വിവരിച്ചു. ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ടി.പി. സീന, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയും ചക്കിട്ടപാറ കൃഷി ഓഫീസറുമായ രശ്മ നായര്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/327993/joint-meeting-held-to-effectively-implement-election-code-of-conduct-at-chakkittapara)