---
title: "പാലേരി സ്വദേശി ആര്യ കതിര്‍മണ്ഡപത്തില്‍ നിന്നും പരീക്ഷാഹാളിലേക്ക്"
english_title: "From Paleri native Arya Vivahavedi to the examination hall"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/32800/from-paleri-native-arya-vivahavedi-to-the-examination-hall"
published_at: "2022-03-20T10:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6236b0631e3e1_vvvv - Copy (3) - Copy.JPG"
keywords: []
---

# പാലേരി സ്വദേശി ആര്യ കതിര്‍മണ്ഡപത്തില്‍ നിന്നും പരീക്ഷാഹാളിലേക്ക്

> **Lead Summary:** **പേരാമ്പ്ര:** വിവാഹമുഹൂര്‍ത്തവും ജീവിതപരീക്ഷയും ഒരുമിച്ച് ചേര്‍ത്ത് പിടിച്ച് നവദമ്പതികള്‍. വിവാഹവേദിയില്‍ നിന്നും നേരെ പരീക്ഷാ ഹാളിലേക്ക്. പാലേരി സ്വദേശി ആര്യയാണ് വിഹാദിനത്തില്‍ വിവാഹവേഷത്തില്‍ പിഎസ്സി എക്‌സാം ഹാളിലേക്ക് പോയത്.

## Article Content

**പേരാമ്പ്ര:** വിവാഹമുഹൂര്‍ത്തവും ജീവിതപരീക്ഷയും ഒരുമിച്ച് ചേര്‍ത്ത് പിടിച്ച് നവദമ്പതികള്‍. വിവാഹവേദിയില്‍ നിന്നും നേരെ പരീക്ഷാ ഹാളിലേക്ക്. പാലേരി സ്വദേശി ആര്യയാണ് വിഹാദിനത്തില്‍ വിവാഹവേഷത്തില്‍ പിഎസ്സി എക്‌സാം ഹാളിലേക്ക് പോയത്.

ആര്യയുടെ വിവാഹം പാലേരി കൂനിയോട് സ്വദേശി നിത്യലാലുമായി നേരത്തെ പറഞ്ഞ് ഉറപ്പിച്ചതായിരുന്നു. ഇന്ന് 11 നും 12 നും ഇടക്കുള്ള ശുഭമൂഹൂര്‍ത്തില്‍ വധുഗൃഹത്തില്‍ വച്ചായിരുന്നു വിവാഹം നടത്തേണ്ടിയിരുന്നത്.

എന്നാല്‍ സര്‍ക്കാര്‍ സര്‍വ്വീസിലേക്ക് ജോലിക്കായി തയ്യാറെടുക്കുന്ന ആര്യയുടെ സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷയും ഇന്ന് 10.30 നായിരുന്നു. ഹാള്‍ടിക്കറ്റ് കഴിഞ്ഞ ദിവസമായിരുന്നു വന്നത്.

വിവാഹവും എക്‌സാമും ഒരേ ദിവസം. പിന്നെ ഒന്നും ആലോചിച്ചില്ല. ആര്യക്ക് നല്ലൊരു പോലീസ് ഓഫീസറാകണം. അതിന് ഒരേ ഒരു പോംവഴിയേ ഉള്ളൂ. വിവാഹമുഹൂത്തം മാറ്റുക. ആര്യയുടെ തീരുമാനം പ്രതിശ്രുത വരനെ അറിയിച്ചു.

നിത്യലാല്‍ പച്ചക്കൊടി കാണിച്ചതോടെ ഇരുവീട്ടുകാരും സമ്മതം മൂളി. അങ്ങനെ 7 മണിക്കുള്ള മൂഹൂര്‍ത്തത്തില്‍ ആര്യയുടെ കഴുത്തില്‍ നിത്യലാല്‍ താലിചര്‍ത്തി. പിന്നെ ധൃതിയോടെ ബേപ്പൂര്‍ ജിഎച്ച്എസ്സ്എസ്സിലേക്ക്. കല്ല്യാണവേഷത്തില്‍ ആര്യയെ കണ്ടപ്പോള്‍ ഉദ്യോഗാര്‍ത്ഥികളും അല്പമൊന്നു അമ്പരന്നു. പാലേരി കന്നാട്ടി പി.പി രവിയുടെയും ലീലയുടെയും മകളാണ് ആര്യ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/32800/from-paleri-native-arya-vivahavedi-to-the-examination-hall)