---
title: "ചെറുപുഴയെ വീണ്ടെടുക്കാന്‍ പിന്തുണയേകി ചങ്ങരോത്ത് എംയുപി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ "
english_title: "Changaroth MUP School students support the recovery of Cherupuzha"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/32802/changaroth-mup-school-students-support-the-recovery-of-cherupuzha"
published_at: "2022-03-20T10:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6236b3a649ee8_vvvv - Copy (3) - Copy.JPG"
keywords: []
---

# ചെറുപുഴയെ വീണ്ടെടുക്കാന്‍ പിന്തുണയേകി ചങ്ങരോത്ത് എംയുപി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ 

> **Lead Summary:** ** പേരാമ്പ്ര:** ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് നേതൃത്വത്തില്‍ ലോക ജലദിനത്തില്‍ അയ്യായിരം ആളുകളെ പങ്കെടുപ്പിച്ച് നടക്കുന്ന ചെറുപുഴ വീണ്ടെടുക്കല്‍ പ്രവര്‍ത്തനത്തിന് പിന്തുണയേകി ചങ്ങരോത്ത് എംയുപി സ്‌കൂള്‍ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തില്‍ പന്തിരിക്കര ടൗണില്‍ വിളംബര ജാഥ നടത്തി.

## Article Content

** പേരാമ്പ്ര:** ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് നേതൃത്വത്തില്‍ ലോക ജലദിനത്തില്‍ അയ്യായിരം ആളുകളെ പങ്കെടുപ്പിച്ച് നടക്കുന്ന ചെറുപുഴ വീണ്ടെടുക്കല്‍ പ്രവര്‍ത്തനത്തിന് പിന്തുണയേകി ചങ്ങരോത്ത് എംയുപി സ്‌കൂള്‍ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തില്‍ പന്തിരിക്കര ടൗണില്‍ വിളംബര ജാഥ നടത്തി.

ചങ്ങരോത്ത് പഞ്ചായത്തിലെ അഞ്ച് കിലോമീറ്ററിലധികം വരുന്ന പുഴയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്തു. പുഴയെ വീണ്ടെടുക്കുന്ന പ്രവര്‍ത്തനത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പങ്കാളികളാകും.

ചങ്ങരോത്ത് എംയുപി സ്‌കൂളില്‍ നിന്ന് ആരംഭിച്ച വിളംബരജാഥ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി ഫ്‌ലാഗ് ഓഫ് ചെയ്തു. പ്രധാനധ്യാപകന്‍ കെ.കെ യൂസഫ് അധ്യക്ഷനായി.

എം സുലൈമാന്‍, ടി.എം അബ്ദുല്‍ അസീസ്, സി.വി നജ്മ, എസ് സുനന്ദ്, ശിഹാബ് കന്നാട്ടി, എംകെ നിസാര്‍, വിഎം ബാബു, എം കെ അബ്ദുള്‍ റഷീദ്, ടി സിദ്ദിഖ്, കെ ഹസീന, ടി രജിഷ, സി അന്‍ഷിദ, എം.കെ യൂസഫ്, കെ റഷീദ്, വി.പി നിഷ, പി മുനീര്‍, ഒ ഷഹന, അനുദേവ്, പാര്‍ത്ഥ സാരഥി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/32802/changaroth-mup-school-students-support-the-recovery-of-cherupuzha)