---
title: "കായണ്ണയില്‍ തൊഴിലുറപ്പ് ജോലിക്കിടെ വീട്ടമ്മ കുഴഞ്ഞ് വീണ് മരിച്ചു"
english_title: "Housewife collapses and dies while working on a job in Kayanna"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/328038/housewife-collapses-and-dies-while-working-on-a-job-in-kayanna"
published_at: "2025-11-26T16:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6926e48142c83_appppp.JPG"
keywords: []
---

# കായണ്ണയില്‍ തൊഴിലുറപ്പ് ജോലിക്കിടെ വീട്ടമ്മ കുഴഞ്ഞ് വീണ് മരിച്ചു

> **Lead Summary:** കായണ്ണ: കായണ്ണയില്‍ തൊഴിലുറപ്പ് ജോലിക്കിടെ വീട്ടമ്മ കുഴഞ്ഞ് വീണ് മരിച്ചു. കായണ്ണ തുമ്പമല പടിഞ്ഞാറേച്ചാലില്‍ കല്യാണി ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 2.45 ഓടെയാണ് സംഭവം.

## Article Content

കായണ്ണ: കായണ്ണയില്‍ തൊഴിലുറപ്പ് ജോലിക്കിടെ വീട്ടമ്മ കുഴഞ്ഞ് വീണ് മരിച്ചു. കായണ്ണ തുമ്പമല പടിഞ്ഞാറേച്ചാലില്‍ കല്യാണി ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 2.45 ഓടെയാണ് സംഭവം.

പാറമുതു നെല്ലിയാട്ട് ഗംഗാധരന്റെ പറമ്പില്‍ തൊഴിലുറപ്പ് ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ കായണ്ണ പിഎച്ച്‌സിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭര്‍ത്താവ് പരേതനായ കുഞ്ഞിരാമന്‍. മക്കള്‍ ജിജേഷ്, ജിജിഷ. മരുമക്കള്‍ നിത്യ, ഷിജീഷ്. സഹോദരങ്ങള്‍ മാധവി, സുമതി, ലീല, സജി, രാജു, കുഞ്ഞിരാമന്‍ (കാവുന്തറ) പരേതയായ രാധ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/328038/housewife-collapses-and-dies-while-working-on-a-job-in-kayanna)