---
title: "കാറും മിനി ട്രക്കും കൂട്ടിയിടിച്ച് അപകടം"
english_title: "Accident involving a car and a mini truck at koilandy"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/328145/accident-involving-a-car-and-a-mini-truck-at-koilandy"
published_at: "2025-11-27T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6927e83cb5037_awqd.JPG"
keywords: []
---

# കാറും മിനി ട്രക്കും കൂട്ടിയിടിച്ച് അപകടം

> **Lead Summary:** **കൊയിലാണ്ടി :** കൊയിലാണ്ടി ദേശീയപാതയില്‍ പഴയ ആര്‍ടിഒ ഓഫീസിന് സമീപം കാറും മിനി ട്രക്കും കൂട്ടിയിടിച്ച് അപകടം. മൂന്നു പേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ 6.30 ഓടെയാണ് അപകടം.

## Article Content

**കൊയിലാണ്ടി :** കൊയിലാണ്ടി ദേശീയപാതയില്‍ പഴയ ആര്‍ടിഒ ഓഫീസിന് സമീപം കാറും മിനി ട്രക്കും കൂട്ടിയിടിച്ച് അപകടം. മൂന്നു പേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ 6.30 ഓടെയാണ് അപകടം.

കണ്ണൂരില്‍ നിന്നും എംവിആര്‍ ക്യാന്‍സര്‍ സെന്ററിലേക്ക് രോഗിയുമായി പോയ സ്വിഫ്റ്റ് കാറും കണ്ണൂര്‍ ഭാഗത്തേക്ക് പോയ മിനി ട്രക്കുമാണ് കൂട്ടിയിടിച്ചത്.

മൂന്നു പേരെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ക്യാന്‍സര്‍ രോഗിയായ കാര്‍ യാത്രികക്ക് ഗുരുതര പരിക്കുകളുണ്ട്. ഇവരെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് മാറ്റി. എഎസ്ടിഐ മജീതിന്റെ നേതൃത്വത്തില്‍ എഫ്ആര്‍ഒ മാരായ ഇര്‍ഷാദ്, സുകേഷ്, ലിനീഷ്, അമല്‍ എഫ്ആര്‍ഒ(ഡി) മാരായ നിതിന്‍രാജ്, ഇന്ദ്രജിത്ത് ഹോം ഗാര്‍ഡുമാരായ ഷൈജു, സുധീഷ് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/328145/accident-involving-a-car-and-a-mini-truck-at-koilandy)