---
title: "കാറും മിനി ട്രക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടം; ഒരാള്‍ മരിച്ചു"
english_title: "One dead in car-mini truck collision at koilandy"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/328155/one-dead-in-car-mini-truck-collision-at-koilandy"
published_at: "2025-11-27T12:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6927f1dda898e_aqws.JPG"
keywords: []
---

# കാറും മിനി ട്രക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടം; ഒരാള്‍ മരിച്ചു

> **Lead Summary:** **കൊയിലാണ്ടി:** കൊയിലാണ്ടിയില്‍ കാറും മിനി ട്രക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ പരിക്കേറ്റവരില്‍ ഒരു സ്ത്രീ മരിച്ചു. മട്ടന്നൂര്‍ സ്വദേശി ഓമന ആണ് മരിച്ചത്.

## Article Content

**കൊയിലാണ്ടി:** കൊയിലാണ്ടിയില്‍ കാറും മിനി ട്രക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ പരിക്കേറ്റവരില്‍ ഒരു സ്ത്രീ മരിച്ചു. മട്ടന്നൂര്‍ സ്വദേശി ഓമന ആണ് മരിച്ചത്.

കൊയിലാണ്ടി ദേശീയപാതയില്‍ പഴയ ആര്‍ടിഒ ഓഫീസിന് സമീപം ഇന്ന് രാവിലെ 6.30 ഓടെയാണ് അപകടമുണ്ടായത്. കണ്ണൂരില്‍ നിന്നും എംവിആര്‍ ക്യാന്‍സര്‍ സെന്ററിലേക്ക് രോഗിയുമായി പോയ സ്വിഫ്റ്റ് കാറും കണ്ണൂര്‍ ഭാഗത്തേക്ക് പോയ മിനി ട്രക്കുമാണ് കൂട്ടിയിടിച്ചത്.

അപകടത്തില്‍ മറ്റ് രണ്ട് പേര്‍ക്കും പരിക്കേറ്റിരുന്നു. മട്ടന്നൂര്‍ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍പ്പെട്ടവരെ ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളെജിലും പ്രവേശിപ്പിച്ചു.

കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കുള്ള യാത്രാ മധ്യേ ആണ് ഓമന മരണത്തിന് കീഴടങ്ങിയത്. അപകടത്തില്‍ പരിക്കേറ്റ മറ്റ് രണ്ട് പേരുടെ നില ഗുരുതരമാണ്. ഇവര്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്. ലോറിയുടെ അമിത വേഗതയാണ് അപകട കാരണമെന്നാണ് നിഗമനം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/328155/one-dead-in-car-mini-truck-collision-at-koilandy)