---
title: "കലോത്സവ നഗരിയില്‍ ഗോതമ്പ് പായസവുമായി സദ്യവട്ടം ഇന്ന്"
english_title: "Sadyavattom with wheat soup in Kalotsava Nagari today at koilandy"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/328170/sadyavattom-with-wheat-soup-in-kalotsava-nagari-today-at-koilandy"
published_at: "2025-11-27T13:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6928045c1dc9e_qw.JPG"
keywords: []
---

# കലോത്സവ നഗരിയില്‍ ഗോതമ്പ് പായസവുമായി സദ്യവട്ടം ഇന്ന്

> **Lead Summary:** **കൊയിലാണ്ടി :** കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ മേളക്കൊഴുപ്പില്‍ വയറുനിറച്ച് സുഭിക്ഷമായ സദ്യവട്ടം ഒരുക്കുകയാണ് സംഘാടകര്‍.

## Article Content

**കൊയിലാണ്ടി :** കോഴിക്കോട് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ മേളക്കൊഴുപ്പില്‍ വയറുനിറച്ച് സുഭിക്ഷമായ സദ്യവട്ടം ഒരുക്കുകയാണ് സംഘാടകര്‍.

മലബാര്‍ സുരേഷ് ബാബുവിനെ നേതൃത്വത്തില്‍ വിളമ്പിയ രുചിയേറും വിഭവങ്ങള്‍ ആയിരുന്നു കഴിഞ്ഞ മൂന്ന് ദിവസവും ഉണ്ടായിരുന്നത്. ഇന്ന് ഗോതമ്പ് പായസവും എരിശ്ശേരി, അവിയല്‍, തോരന്‍ തുടങ്ങി വൈവിധ്യങ്ങളായി വിഭവങ്ങളാണ് ഒരുക്കുന്നത്.

8000 ത്തോളം പേരെ സംഘാടകര്‍ ഇന്ന് പ്രതീക്ഷിക്കുന്നു. ഇന്ന് രാവിലെ 600 ഓളം പേര്‍ക്ക് ഇഡ്ഡലിയും സാമ്പാറും വിതരണം ചെയ്തു. രാത്രിയില്‍ ആയിരം പേര്‍ക്കാണ് ഭക്ഷണം ഒരുക്കുന്നത്. 6 കൗണ്ടറുകളില്‍ ഒരേസമയം ആയിരം പേര്‍ക്ക് ഭക്ഷണം ഒരുക്കാനുള്ള സൗകര്യം ആണ് സ്‌നേഹ രുചി പന്തല്‍ ഒരുക്കിയിരിക്കുന്നത്.

ഭക്ഷണത്തോടൊപ്പം തന്നെ സംഗീതവും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. കലോത്സവ നഗരിയില്‍ നിന്ന് ഭക്ഷണശാലയിലേക്ക് മൂന്ന് ബസ്സും പത്തോളം ഓട്ടോറിക്ഷകളും സര്‍വീസ് നടത്തുന്നത് കലാകാരികള്‍ക്കും രക്ഷിതാക്കള്‍ക്കും എസ്‌കോര്‍ട്ട് ടീച്ചേഴ്‌സിനും വളരെ സൗകര്യപ്രദമാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/328170/sadyavattom-with-wheat-soup-in-kalotsava-nagari-today-at-koilandy)