---
title: "താഴപ്പള്ളി മഹാവിഷ്ണു ക്ഷേത്രം സന്ദര്‍ശിച്ച് ഷിനോയ് അടയ്ക്കാപ്പാറ"
english_title: "Shinoy Adakkappara visits Thazhappally Mahavishnu Temple"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/328178/shinoy-adakkappara-visits-thazhappally-mahavishnu-temple"
published_at: "2025-11-27T14:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6928133cad1dc_shinoy.JPG"
keywords: []
---

# താഴപ്പള്ളി മഹാവിഷ്ണു ക്ഷേത്രം സന്ദര്‍ശിച്ച് ഷിനോയ് അടയ്ക്കാപ്പാറ

> **Lead Summary:** വെങ്ങപ്പറ്റ: വെങ്ങപ്പറ്റ കോടേരിച്ചാലില്‍ ധ്വജ സ്തംഭം സ്ഥാപിക്കല്‍ കര്‍മ്മം നടക്കുന്ന താഴപ്പള്ളി മഹാവിഷ്ണു ക്ഷേത്രം സന്ദര്‍ശിച്ച് ഷിനോയ് അടയ്ക്കാപ്പാറ.

## Article Content

വെങ്ങപ്പറ്റ: വെങ്ങപ്പറ്റ കോടേരിച്ചാലില്‍ ധ്വജ സ്തംഭം സ്ഥാപിക്കല്‍ കര്‍മ്മം നടക്കുന്ന താഴപ്പള്ളി മഹാവിഷ്ണു ക്ഷേത്രം സന്ദര്‍ശിച്ച് ഷിനോയ് അടയ്ക്കാപ്പാറ.

കോഴിക്കോട് ജില്ലാ പഞ്ചായത്ത് പേരാമ്പ്ര ഡിവിഷന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ജിവിന്‍ ജോസ് എന്ന ഷിനോയി അടയ്ക്കാപ്പാറ നാടിന്റെ സ്പന്ദനം അറിഞ്ഞും, ജനമനസ്സുകളില്‍ ഇടം നേടിയും നാട്ടുകാരോടും ക്ഷേത്രത്തിലെത്തിയവരോടും വോട്ട് അഭ്യര്‍ത്ഥിച്ച് മുന്നേറുകയാണ്.

പ്രിയപ്പെട്ടവര്‍ നല്‍കുന്ന പിന്‍തുണയുടെ ആവേഷവുമായി പേരാമ്പ്ര ഡിവിഷന്‍ പിടിക്കാനുള്ള തയ്യാറെടുപ്പിലാണ് ഷിനോയ് അടയ്ക്കാപ്പാറ.

ജാനു കണിയാംകണ്ടി, മനോജ് എടാണി, കെ ഗംഗാധരന്‍, പി ജിതേഷ്, ദിവ്യ കാരെപ്പോയില്‍, കെ ബാലന്‍ നായര്‍, മധു മുണ്ടക്കല്‍ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/328178/shinoy-adakkappara-visits-thazhappally-mahavishnu-temple)