---
title: "പിലാക്കാട്ട് കേളപ്പന്‍ ചരമ വാര്‍ഷികദിനം ആചരിച്ചു"
english_title: "The death anniversary of Pilakattu Kelappan was observed."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/328191/the-death-anniversary-of-pilakattu-kelappan-was-observed"
published_at: "2025-11-27T15:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69282130a9944_cheruvannur.JPG"
keywords: []
---

# പിലാക്കാട്ട് കേളപ്പന്‍ ചരമ വാര്‍ഷികദിനം ആചരിച്ചു

> **Lead Summary:** **ചെറുവണ്ണൂര്‍ : **പ്രമുഖ കോണ്‍ഗ്രസ് നേതാവും മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും ഡിസിസി മെമ്പറുമായ പിലാക്കാട്ട് കേളപ്പന്റെ രണ്ടാം ചരമവാര്‍ഷികം ഒമ്പതാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ സമുചിതമായി ആചരിച്ചു.

## Article Content

**ചെറുവണ്ണൂര്‍ : **പ്രമുഖ കോണ്‍ഗ്രസ് നേതാവും മുന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും ഡിസിസി മെമ്പറുമായ പിലാക്കാട്ട് കേളപ്പന്റെ രണ്ടാം ചരമവാര്‍ഷികം ഒമ്പതാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ സമുചിതമായി ആചരിച്ചു.

വീട്ടുവളപ്പില്‍ നടന്ന പുഷ്പാര്‍ച്ചനയ്ക്ക് ശേഷം നടന്ന അനുസ്മരണ സമ്മേളനം ജില്ലാ പഞ്ചായത്ത് പയ്യോളി ഡിവിഷന്‍ സ്ഥാനാര്‍ത്ഥിയായ വില്യാപ്പള്ളി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് പി.സി ഷിബ ഉദ്ഘാടനം ചെയ്തു.

മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് എം കെ .സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എടോളി കുഞ്ഞബ്ദുള്ള , ഡിസിസി സെക്രട്ടറി ഇ അശോകന്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് കെ.പി രാമചന്ദ്രന്‍, ടി.പി നാരായണന്‍ ,പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ആവള ഡിവിഷന്‍ സ്ഥാനാര്‍ത്ഥി വി.ബി രാജേഷ്, എ.കെ.ഉമ്മര്‍, പേരാമ്പ്ര ബ്ലോക്ക് ചെറുവണ്ണര്‍ ഡിവിഷന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും മുസ്ലിം ലീഗ് നേതാവുമായ ആദില നിബ്രാസ്, ആര്‍.പി.ശോഭിഷ്, എം.പി.വിനിഷ്, രവിന്ദ്രന്‍ ,പി .പി ഗോപാലന്‍, ബഷീര്‍ കറുത്തെടുത്ത്, ഇ.പി സജീവന്‍, നിഷ മലയില്‍, വി.പി.കുഞ്ഞബ്ദുള്ള തുടങ്ങിയവര്‍ സംസാരിച്ചു.

വി.ദാമോദരന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് എ.ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/328191/the-death-anniversary-of-pilakattu-kelappan-was-observed)