---
title: "കൈരളി വിടിസിയില്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു"
english_title: "Awareness class organized at Kairali VTC at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/328197/awareness-class-organized-at-kairali-vtc-at-perambra"
published_at: "2025-11-27T15:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6928247e8500c_akaai.JPG"
keywords: []
---

# കൈരളി വിടിസിയില്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

> **Lead Summary:** പേരാമ്പ്ര: 28 വര്‍ഷങ്ങളായി പേരാമ്പ്രയില്‍ തൊഴില്‍ വിദ്യാഭ്യാസ രംഗത്ത് മികവിന്റെ മുദ്ര പതിപ്പിച്ച പേരാമ്പ്ര കൈരളി വി.ടി.സിയില്‍ പേരാമ്പ്ര ദയ പാലിയേറ്റീവിന്റെ ആഭിമുഖ്യത്തില്‍ ബോധവത്കരണ ക്ലാസ് നടത്തി.

## Article Content

പേരാമ്പ്ര: 28 വര്‍ഷങ്ങളായി പേരാമ്പ്രയില്‍ തൊഴില്‍ വിദ്യാഭ്യാസ രംഗത്ത് മികവിന്റെ മുദ്ര പതിപ്പിച്ച പേരാമ്പ്ര കൈരളി വി.ടി.സിയില്‍ പേരാമ്പ്ര ദയ പാലിയേറ്റീവിന്റെ ആഭിമുഖ്യത്തില്‍ ബോധവത്കരണ ക്ലാസ് നടത്തി.

നഴ്‌സിംഗ്, എംഎല്‍ടി വിദ്യാര്‍ത്ഥികള്‍ക്കായ് നടത്തിയ ബോധവത്കരണ ക്ലാസ് കോളജില്‍ വച്ച് നടന്നു. ബാലചന്ദ്രന്‍ പാറച്ചോട്ടില്‍ ക്ലാസ് നയിച്ചു.

ദയ പേരാമ്പ്ര പ്രതിനിധികളായ എ.കെ. തറുവയ് ഹാജി, മജീദ്, മമ്മി പന്തിരിക്കര, വി.സി. നാരായണന്‍ നമ്പ്യാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. കൈരളി വി.ടി.സി ഡയറക്ടര്‍ ഐ സുനിത സ്വാഗതം പറഞ്ഞ ചടങ്ങില്‍ നാജിയ നസ്‌റിന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/328197/awareness-class-organized-at-kairali-vtc-at-perambra)