---
title: "ക്രമസമാധാന രംഗത്ത് വിശ്രമമില്ലാത്ത പരിശ്രമവുമായി കെവിവിഎസ് വനിതാവിങ്"
english_title: "KVVS Women's Wing makes relentless efforts in the field of law and order"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/328214/kvvs-womens-wing-makes-relentless-efforts-in-the-field-of-law-and-order"
published_at: "2025-11-27T16:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692832c471d67_vvvvvvvvv.JPG"
keywords: []
---

# ക്രമസമാധാന രംഗത്ത് വിശ്രമമില്ലാത്ത പരിശ്രമവുമായി കെവിവിഎസ് വനിതാവിങ്

> **Lead Summary:** കൊയിലാണ്ടി : കോഴിക്കോട് റവന്യൂ ജില്ലാ കാലോത്സവത്തില്‍ നവംബര്‍ 24 മുതല്‍ സജീവമായി ക്രമസമാധാന രംഗത്ത് വിശ്രമമില്ലാത്ത പരിശ്രമവുമായി കെവിവിഎസ് വനിതാവിങ്.

## Article Content

കൊയിലാണ്ടി : കോഴിക്കോട് റവന്യൂ ജില്ലാ കാലോത്സവത്തില്‍ നവംബര്‍ 24 മുതല്‍ സജീവമായി ക്രമസമാധാന രംഗത്ത് വിശ്രമമില്ലാത്ത പരിശ്രമവുമായി കെവിവിഎസ് വനിതാവിങ്.

വ്യാപാര വ്യവസായ ഏകോപന സമിതി വനിതകളായ 16 പേരും 22 വേദികളിലും സജീവമാണ്. കൂടാതെ വാഹന ഗതാഗതത്തെ നിയന്ത്രിക്കുന്നതിലും മഹനീയ ശ്രദ്ധ പതിപ്പിക്കുന്നു. എവിടെയെങ്കിലും വളണ്ടിയര്‍ മാര്‍ എത്തിയില്ല എങ്കില്‍ കണ്‍വീനറുടെ ശ്രദ്ധയില്‍ വിഷയം എത്തിക്കാന്‍ ഇവര്‍ സാധാ സന്നദ്ധരാണ്.

ഇവരുടെ പലരുടെയും സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാതെ ആണ് കാലോത്സവ നഗരിയില്‍ സന്നിഹിതരായിരിക്കുന്നത്.

സൗമിനി മോഹന്‍ദാസ് രക്ഷാധികാരി, ഷീബ ശിവനന്ദന്‍ പ്രഡിഡന്റ്, സന്ധ്യ ജിനീഷ്, വിജിത സുധാകരന്‍, ജസ്ന സുജീഷ്, റോസ് ബെന്നെറ്റ്, ഷിജി സന്തോഷ്, ബിന്ദു ബാലകൃഷ്ണന്‍, പുഷ്പ വേലായുധന്‍, നിന്നി ജോണ്‍, ഷൈലജ സുരേന്ദ്രന്‍, പ്രമീജ പ്രേമദാസന്‍, രജില, സുഹറ, ശിഗ സുജിത്, ഉഷ മനോജ് എന്നിവരാണ് ക്രമസമാധാന ചുമതലകള്‍ നിര്‍വഹിക്കുന്ന വനിതകള്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/328214/kvvs-womens-wing-makes-relentless-efforts-in-the-field-of-law-and-order)