---
title: "പാതയോരത്ത് ജനിച്ച മാന്‍കുട്ടിക്ക് രക്ഷകരായി സ്വകാര്യ ബസ് ജീവനക്കാര്‍"
english_title: "Private bus employees rescue baby deer born on roadside at peruvannamuzhi"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/328262/private-bus-employees-rescue-baby-deer-born-on-roadside-at-peruvannamuzhi"
published_at: "2025-11-27T23:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692893a26c80d_man.JPG"
keywords: []
---

# പാതയോരത്ത് ജനിച്ച മാന്‍കുട്ടിക്ക് രക്ഷകരായി സ്വകാര്യ ബസ് ജീവനക്കാര്‍

> **Lead Summary:** പെരുവണ്ണാമൂഴി: പെരുവണ്ണാമൂഴിയില്‍ പാതയോരത്ത് ജനിച്ച മാന്‍കുട്ടിക്ക് രക്ഷകരായി സ്വകാര്യ ബസ് ജീവനക്കാര്‍. കഴിഞ്ഞ ദിവസമാണ് പെരുവണ്ണാമൂഴിക്ക് സമീപം വഴിയരികില്‍ മലമാന്‍ പ്രസവിച്ചത്. തള്ളമാന്‍ മാന്‍കുട്ടിയുടെ അടുത്ത് ഉണ്ടായിരുന്നില്ല. മാന്‍കുട്ടിയെ കണ്ട് തെരുവുനായകള്‍ ആക്രമിക്കാന്‍ പാഞ്ഞടുക്കുന്നതിനിടയിലാണ് ചക്കിട്ടപാറ ബാങ്ക് ബസ് അതുവഴിയെത്തിയത്. ഇത് കണ്ട് ബസ് നിര്‍ത്തി ബസ് ജീവനക്കാരായ വനിതാ കണ്ടക്ടര്‍ ഷോളിയും ഡ്രൈവര്‍ സുബീഷും ഇറങ്ങി തെരുവുനായകളില്‍ നിന്നും മാന്‍കുട്ടിക്ക് സംരംക്ഷണം നല്‍കി.

## Article Content

പെരുവണ്ണാമൂഴി: പെരുവണ്ണാമൂഴിയില്‍ പാതയോരത്ത് ജനിച്ച മാന്‍കുട്ടിക്ക് രക്ഷകരായി സ്വകാര്യ ബസ് ജീവനക്കാര്‍. കഴിഞ്ഞ ദിവസമാണ് പെരുവണ്ണാമൂഴിക്ക് സമീപം വഴിയരികില്‍ മലമാന്‍ പ്രസവിച്ചത്. തള്ളമാന്‍ മാന്‍കുട്ടിയുടെ അടുത്ത് ഉണ്ടായിരുന്നില്ല. മാന്‍കുട്ടിയെ കണ്ട് തെരുവുനായകള്‍ ആക്രമിക്കാന്‍ പാഞ്ഞടുക്കുന്നതിനിടയിലാണ് ചക്കിട്ടപാറ ബാങ്ക് ബസ് അതുവഴിയെത്തിയത്. ഇത് കണ്ട് ബസ് നിര്‍ത്തി ബസ് ജീവനക്കാരായ വനിതാ കണ്ടക്ടര്‍ ഷോളിയും ഡ്രൈവര്‍ സുബീഷും ഇറങ്ങി തെരുവുനായകളില്‍ നിന്നും മാന്‍കുട്ടിക്ക് സംരംക്ഷണം നല്‍കി.

ഇതിനിടയില്‍ ബൈക്കില്‍ വന്ന ആളിന്റെ സഹായത്തോടെ മാന്‍ കുട്ടിയെ ബസില്‍ കയറ്റി സമീപത്തെ പെരുവണ്ണാമൂഴി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. പൊലീസ് വിവരം പെരുവണ്ണാമൂഴി ഫോറസ്റ്റ് അധികൃതരെ അറിയിച്ച് മാന്‍കുട്ടിയെ അവര്‍ക്ക് കൈമാറി. വനപാലകര്‍ മാന്‍കുട്ടിയെ ഇവരുടെ അധീനതയിലുള്ള വന്യമൃഗ പരിപാലന കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ശുശ്രൂഷയും പാലും നല്‍കി. മാന്‍കുട്ടിക്ക് മറ്റു ശാരീരിക പ്രശ്നങ്ങ ളില്ലെന്ന് വനം ഉദ്യോഗസ്ഥര്‍ പറഞ്ഞു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/328262/private-bus-employees-rescue-baby-deer-born-on-roadside-at-peruvannamuzhi)