---
title: "വിധി നിര്‍ണ്ണയത്തില്‍ അപാകമെന്ന് ആക്ഷേപം  ചെണ്ട മേള വേദിയില്‍ സംഘര്‍ഷം"
english_title: "Allegations of irregularities in the verdict  Clash at the Chenda Mela venue"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/328284/allegations-of-irregularities-in-the-verdict-clash-at-the-chenda-mela-venue"
published_at: "2025-11-28T09:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692921ca5434e_az.JPG"
keywords: []
---

# വിധി നിര്‍ണ്ണയത്തില്‍ അപാകമെന്ന് ആക്ഷേപം  ചെണ്ട മേള വേദിയില്‍ സംഘര്‍ഷം

> **Lead Summary:** **കൊയിലാണ്ടി :** റവന്യൂ ജില്ലാ കലോത്സവത്തിന്റെ ചെണ്ട മേള വേദിയില്‍ സംഘര്‍ഷം. കൊരയങ്ങാട് ക്ഷേത്ര മൈതാനിയില്‍ നടന്ന ഹൈസ്‌കൂള്‍ വിഭാഗം ചെണ്ടമേളത്തിന്റെ മത്സരത്തിനൊടുവിലാണ് സംഘര്‍ഷമുണ്ടായത്. വിധി നിര്‍ണ്ണയതില്‍ പക്ഷപാതിത്വം കാണിച്ചു വെന്ന ആക്ഷേപത്തെ തുടര്‍ന്നാണ് രക്ഷിതാക്കളും അധ്യപകരും വിദ്യാര്‍ത്ഥികളും പ്രതിഷേധവുമായി രംഗത്ത് വന്നത്. കോഴിക്കോട് സെന്റ് ജോസഫ് എച്ച് എസ് എസിനെയാണ് വിജയികളായി പ്രഖ്യാപിച്ചത്.

## Article Content

**കൊയിലാണ്ടി :** റവന്യൂ ജില്ലാ കലോത്സവത്തിന്റെ ചെണ്ട മേള വേദിയില്‍ സംഘര്‍ഷം. കൊരയങ്ങാട് ക്ഷേത്ര മൈതാനിയില്‍ നടന്ന ഹൈസ്‌കൂള്‍ വിഭാഗം ചെണ്ടമേളത്തിന്റെ മത്സരത്തിനൊടുവിലാണ് സംഘര്‍ഷമുണ്ടായത്. വിധി നിര്‍ണ്ണയതില്‍ പക്ഷപാതിത്വം കാണിച്ചു വെന്ന ആക്ഷേപത്തെ തുടര്‍ന്നാണ് രക്ഷിതാക്കളും അധ്യപകരും വിദ്യാര്‍ത്ഥികളും പ്രതിഷേധവുമായി രംഗത്ത് വന്നത്. കോഴിക്കോട് സെന്റ് ജോസഫ് എച്ച് എസ് എസിനെയാണ് വിജയികളായി പ്രഖ്യാപിച്ചത്.

ഇതിന്‍ പ്രകോപിതരായ മറ്റ് മത്സരാര്‍ത്ഥികളും നാട്ടുകാരും പ്രശ്‌നമുണ്ടാക്കി. വിധി കര്‍ത്താക്കളെ തടഞ്ഞുവെച്ചു. പൊലീസ് ഇടപെട്ടാണ് സംഘര്‍ഷം ലഘുകരിച്ചത്. ഉന്തും തള്ളും ഉണ്ടായി. ജഡ്ജസിനെ വാഹനത്തില്‍ കയറാന്‍ അനുവദിച്ചില്ല. പിന്നീട് കൂടുതല്‍ പൊലീസ് എത്തിയാണ് സംഘര്‍ഷം ഒഴിവാക്കിയത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/328284/allegations-of-irregularities-in-the-verdict-clash-at-the-chenda-mela-venue)