---
title: "പേരാമ്പ്രയില്‍ ബസ് തട്ടി യുവാവിന് ഗുരുതര പരിക്ക്"
english_title: "Youth injured after being hit by bus in Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/328304/youth-injured-after-being-hit-by-bus-in-perambra"
published_at: "2025-11-28T11:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69293b068893f_abus.JPG"
keywords: []
---

# പേരാമ്പ്രയില്‍ ബസ് തട്ടി യുവാവിന് ഗുരുതര പരിക്ക്

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്രയില്‍ ബസ് തട്ടി യുവാവിന് ഗുരുതര പരിക്ക്. കൊയിലാണ്ടി സ്വദേശിയായ എംഎം സ്ട്രീറ്റ് ശ്രീരഞ്ജിനിയില്‍ നിതിന്‍ രാഘവന്‍ ആണ് പരിക്കേറ്റത്. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. ചോമ്പാലയിലെ സെന്‍ട്രല്‍ ബാങ്ക് മാനേജറായ നിതിന്‍ ഔദ്യോതികാവശ്യത്തിന് വേണ്ടി പേരാമ്പ്രയില്‍ വന്നതാണ്.

## Article Content

**പേരാമ്പ്ര: **പേരാമ്പ്രയില്‍ ബസ് തട്ടി യുവാവിന് ഗുരുതര പരിക്ക്. കൊയിലാണ്ടി സ്വദേശിയായ എംഎം സ്ട്രീറ്റ് ശ്രീരഞ്ജിനിയില്‍ നിതിന്‍ രാഘവന്‍ ആണ് പരിക്കേറ്റത്. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. ചോമ്പാലയിലെ സെന്‍ട്രല്‍ ബാങ്ക് മാനേജറായ നിതിന്‍ ഔദ്യോതികാവശ്യത്തിന് വേണ്ടി പേരാമ്പ്രയില്‍ വന്നതാണ്.

ബസ് സ്റ്റാന്റില്‍ നിന്നും റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ പേരാമ്പ്ര കായണ്ണ റോഡിലോടുന്ന സ്വസ്തിക്ക് ബസ് തട്ടുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ നിതിനെ ഉടന്‍ ഇഎംഎസ് സഹകരണ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/328304/youth-injured-after-being-hit-by-bus-in-perambra)