---
title: "പേരാമ്പ്ര ഡിവിഷന്‍ തിരിച്ച് പിടിക്കാന്‍ യുവ സമര നായകന്‍ ഷിനോയി അടക്കാപ്പാറ രംഗത്ത് "
english_title: "Young protest leader on the front lines to reclaim Perambra division at perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/328319/young-protest-leader-on-the-front-lines-to-reclaim-perambra-division-at-perambra"
published_at: "2025-11-28T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692953e1c66ab_gft.JPG"
keywords: []
---

# പേരാമ്പ്ര ഡിവിഷന്‍ തിരിച്ച് പിടിക്കാന്‍ യുവ സമര നായകന്‍ ഷിനോയി അടക്കാപ്പാറ രംഗത്ത് 

> **Lead Summary:** **പേരാമ്പ്ര:** കോഴിക്കോട് ജില്ലാ പഞ്ചായത്ത് പേരാമ്പ്ര ഡിവിഷന്‍ സ്ഥാനാര്‍ത്ഥിയായ കേരളാ യൂത്ത് ഫ്രണ്ടിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി ജിവിന്‍ ജോസ് എന്ന ഷിനോയി അടക്കാപ്പാറ എല്‍ഡിഎഫിന്റെ കുത്തകയായ പേരാമ്പ്ര ഡിവിഷന്‍ തിരിച്ച് പിടിക്കാനുള്ള തയ്യാറെടുപ്പിലാണ്. വര്‍ഷങ്ങളായി നിയമ സഭ തെരെഞ്ഞടുപ്പിലൂടെ പേരാമ്പ്രയില്‍ സാന്നിധ്യമുണ്ടായിരുന്ന കേരള കോണ്‍ഗ്രസ് അഞ്ചു വര്‍ഷത്തെ ഇടവേളക്ക് ശേഷം തങ്ങളുടെ ശക്തി കേന്ദ്രമായ പേരാമ്പ്രയില്‍ സ്ഥാനമുറപ്പിക്കാനാണ് മത്സര രംഗത്തിറങ്ങുന്നത്.

## Article Content

**പേരാമ്പ്ര:** കോഴിക്കോട് ജില്ലാ പഞ്ചായത്ത് പേരാമ്പ്ര ഡിവിഷന്‍ സ്ഥാനാര്‍ത്ഥിയായ കേരളാ യൂത്ത് ഫ്രണ്ടിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി ജിവിന്‍ ജോസ് എന്ന ഷിനോയി അടക്കാപ്പാറ എല്‍ഡിഎഫിന്റെ കുത്തകയായ പേരാമ്പ്ര ഡിവിഷന്‍ തിരിച്ച് പിടിക്കാനുള്ള തയ്യാറെടുപ്പിലാണ്. വര്‍ഷങ്ങളായി നിയമ സഭ തെരെഞ്ഞടുപ്പിലൂടെ പേരാമ്പ്രയില്‍ സാന്നിധ്യമുണ്ടായിരുന്ന കേരള കോണ്‍ഗ്രസ് അഞ്ചു വര്‍ഷത്തെ ഇടവേളക്ക് ശേഷം തങ്ങളുടെ ശക്തി കേന്ദ്രമായ പേരാമ്പ്രയില്‍ സ്ഥാനമുറപ്പിക്കാനാണ് മത്സര രംഗത്തിറങ്ങുന്നത്.

സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ച ഷിനോയി അടയ്ക്കാപാറ  കൃഷിയോടൊപ്പം ബിസിനസും, സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തനവും നടത്തിവരുന്നു. 13-ാം വയസില്‍ കേരളാ കോണ്‍ഗ്രസ് (എം) വിദ്യാര്‍ത്ഥി പ്രസ്ഥാനമായ കേരള സ്റ്റുഡന്റ്  കോണ്‍ഗ്രസില്‍ അംഗമായാണ് തന്റെ രാഷ്ട്രീയ പ്രവര്‍ത്തന രംഗത്ത് ചുവടുവെച്ചത്. അന്ന് തൊട്ട് ഇന്ന് വരെ അദ്ദേഹം നിരവധി പദവികളില്‍ പ്രവര്‍ത്തിച്ച് വരുന്നു.

മലയോര കാര്‍ഷിക മേഖലയുടെ വിവിധ വിഷയങ്ങള്‍ മുന്‍നിര്‍ത്തി രൂപികരിച്ച പശ്ചിമഘട്ട ജനസംരക്ഷണ സമിതി അംഗം, തിരുവമ്പാടി ഭൂമി സംരക്ഷണ സമിതിയുടെ ജോ: കണ്‍വീനര്‍, കസ്തൂരി രംഗന്‍ വിഷയത്തില്‍ സുപ്രിം കോടതിയില്‍ കേസു നടത്തിയ കര്‍ഷക ശബ്ദം എന്ന സംഘടനയുടെ കണ്‍വീനര്‍, വയനാട് തുരങ്കപാത സംരക്ഷണ സമിതി വൈസ് ചെയര്‍മാന്‍, സദ്ഭാവന ഫൗണ്ടേഷന്‍ ചെയര്‍മാന്‍, എഡിഎആര്‍സി സൊസൈറ്റി പ്രസിഡന്റ്, കാസ് എന്ന കര്‍ഷക സംഘടനയുടെ തിരുവമ്പാടി കണ്‍വീനര്‍, മുത്തപ്പന്‍പുഴ കൃഷിഭൂമി സംരക്ഷണ സമിതി ചെയര്‍മാന്‍, കത്തോലിക്ക കോണ്‍ഗ്രസ് രൂപതാ സമിതി അംഗം, കോഴിക്കോട് മെഡിക്കല്‍ കോളേജ് ഭരണസമിതി അംഗം യുജിഎഫ് തിരുവമ്പാടി നിയോജക മണ്ഡലം ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു.

വന്യമൃഗ ശല്യത്തിനെതിരെ പടപൊരുതിയ ആളായതിനാൽ മലയോരമേഖലയിൽ സ്വാധീനം ഉറപ്പിക്കാൻ ഷിനോയി അടക്കാപ്പാറക്ക് സാധിക്കും. വാശിയേറിയ മത്സരമാണ് നടക്കാൻ പോകുന്നത്.

നാടിന്റെ സ്പന്ദനം അറിഞ്ഞും, ജനമനസ്സുകളില്‍ ഇടം നേടിയും പ്രിയപ്പെട്ടവര്‍ നല്‍കുന്ന പിന്‍തുണയുടെ ആവേഷവുമായി നാട്ടുകാരോട് വോട്ട് അഭ്യര്‍ത്ഥിക്കാനായി 29,30 തിയ്യതികളില്‍ തിരഞ്ഞെടുപ്പ് പര്യടനം നടത്തുകയാണ്. നാളെ രാവിലെ 9 മണിക്ക് ചെറിയ കുമ്പളത്ത് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ കെ ബാല നാരായണന്‍ ഉദ്ഘാടനം ചെയ്യുന്നതോടെ പര്യടനത്തിന് തുടക്കമാകും. തുടര്‍ന്ന് 

കൈതേരിമുക്ക്, തോട്ടത്താംകണ്ടി, തരിപ്പിനോട്, കന്നാട്ടി, പാലേരി, മുതുവണ്ണാച്ച (പാറക്കെട്ട്), ജാനകിവയല്‍ (ഗോപുരത്തിലിടം), ഒറ്റക്കണ്ടം, പന്തിരിക്കര, പട്ടാണിപ്പാറ, പിള്ളപ്പെരുവണ്ണ, ചക്കിട്ടപ്പാറ, ചെമ്പ്ര, കോടിയേരിച്ചാല്‍, പുറ്റംപൊയില്‍, ഉണ്ണിക്കുന്ന്, മരുതേരി, കൈതക്കല്‍, പുളിയോട് മുക്ക് എന്നിവിടങ്ങളില്‍ പര്യടനം നടത്തി രാത്രി 8 മണിക്ക് കായണ്ണയില്‍ സമാപിക്കും. 

ഞായറാഴ്ച രാവിലെ 9 മണിക്ക് ചാത്തന്‍കോട്ട് രണ്ടേആറില്‍ നിന്ന് കെപിസിസി സെക്രട്ടറി സത്യന്‍ കടിയങ്ങാട് ഉദ്ഘാടനം ചെയ്യുന്നതോടെ ആരംഭിക്കുന്ന പര്യടനം  പാറാട്ടുപാറ, മൊേയാത്ത് ചാല്‍, പള്ളിത്താഴെ, പനക്കാട് റോഡ്, ആശാരിമുക്ക്, കുഞ്ഞോത്ത് പാറ, ആശാരിക്കണ്ടി, പന്നിക്കോട്ടൂര്‍, ചെമ്പനോട, കുറത്തിപ്പാറ, പൂഴിത്തോട് എന്നിവിടങ്ങളില്‍ പര്യടനം നടത്തി വൈകിട്ട് 4.30ന് മുതുകാട് സമാപിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/328319/young-protest-leader-on-the-front-lines-to-reclaim-perambra-division-at-perambra)