---
title: "സിഐ ബിനു തോമസിന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്; ഉന്നത പൊലീസ് ഉദ്യോഗസ്ഥനെതിരെ ഗുരുതര ആരോപണം"
english_title: "CI Binu Thomas' suicide note released; Serious allegations against top police officer"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/328400/ci-binu-thomas-suicide-note-released-serious-allegations-against-top-police-officer"
published_at: "2025-11-28T17:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6929947c94b93_aewqs.JPG"
keywords: []
---

# സിഐ ബിനു തോമസിന്റെ ആത്മഹത്യാ കുറിപ്പ് പുറത്ത്; ഉന്നത പൊലീസ് ഉദ്യോഗസ്ഥനെതിരെ ഗുരുതര ആരോപണം

> **Lead Summary:** കോഴിക്കോട്: പാലക്കാട് ചെര്‍പ്പുളശേരിയില്‍ ജീവനൊടുക്കിയ സിഐ ബിനു തോമസിന്റെ ആത്മഹത്യക്കുറിപ്പ് പുറത്ത്. ഉന്നത ഉദ്യോഗസ്ഥനെതിരെ ഗുരുതര ആരോപണങ്ങളാണ് പേരാമ്പ്രയിലെ മുന്‍ പൊലീസ് ഇന്‍സ്പക്ടറുമായ സിഐ ബിനു തോമസിന്റെ 32 പേജുള്ള കുറിപ്പിലുള്ളത്. ഡിവൈഎസ്പിയായ ഉമേഷിനെതിരെയാണ് ആരോപണം. നവംബര്‍ 15 നാണ് ബിനു ചെര്‍പ്പുളശേരി പൊലീസ് സ്റ്റേഷനടുത്തുള്ള ക്വാര്‍ട്ടേഴ്‌സില്‍ ജിവനൊടുക്കിയത്. കോഴിക്കോട് തൊട്ടില്‍പ്പാലം സ്വദേശിയാണ് ബിനു.

## Article Content

കോഴിക്കോട്: പാലക്കാട് ചെര്‍പ്പുളശേരിയില്‍ ജീവനൊടുക്കിയ സിഐ ബിനു തോമസിന്റെ ആത്മഹത്യക്കുറിപ്പ് പുറത്ത്. ഉന്നത ഉദ്യോഗസ്ഥനെതിരെ ഗുരുതര ആരോപണങ്ങളാണ് പേരാമ്പ്രയിലെ മുന്‍ പൊലീസ് ഇന്‍സ്പക്ടറുമായ സിഐ ബിനു തോമസിന്റെ 32 പേജുള്ള കുറിപ്പിലുള്ളത്. ഡിവൈഎസ്പിയായ ഉമേഷിനെതിരെയാണ് ആരോപണം. നവംബര്‍ 15 നാണ് ബിനു ചെര്‍പ്പുളശേരി പൊലീസ് സ്റ്റേഷനടുത്തുള്ള ക്വാര്‍ട്ടേഴ്‌സില്‍ ജിവനൊടുക്കിയത്. കോഴിക്കോട് തൊട്ടില്‍പ്പാലം സ്വദേശിയാണ് ബിനു.

2024 ല്‍ സിഐയായിരുന്ന ഉമേഷ് അറസ്റ്റിലായ യുവതിയെ പീഡിപ്പിച്ചെന്നും യുവതിയെ പീഡിപ്പിക്കാന്‍ തന്നെയും നിര്‍ബന്ധിച്ചെന്നുമാണ് ആരോപണം. അനാശാസ്യക്കേസില്‍ അറസ്റ്റിലായ യുവതിയെ അന്നുതന്നെ ഉമേഷ് വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു. അമ്മയും 2 മക്കളുമുള്ള വീട്ടില്‍ രാത്രി സമയത്തെത്തിയായിരുന്നു പീഡനം. കേസ് മാധ്യമങ്ങളില്‍ വരാതിരിക്കാനും പുറത്തറിയാതിരിക്കാനും തനിക്ക് വഴങ്ങണമെന്ന് ഉമേഷ് യുവതിയോട് പറയുകയായിരുന്നു. മറ്റ് വഴികളില്ലാതെ യുവതി സമ്മതിക്കുകയായിരുന്നെന്നും ബിനു കത്തില്‍ ആരോപിക്കുന്നു.

ബിനു തോമസിന്റെ ആത്മഹത്യക്കുറിപ്പും അന്വേഷണ റിപ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിച്ചു. നവംബര്‍ 15 നാണ് ഡ്യൂട്ടിക്കിടെ ക്വാര്‍ട്ടേഴ്‌സിലെത്തിയാണ് ബിനു കുടിവെള്ള പൈപ്പിന്റെ ഓസ് ഉപയോഗിച്ച് ഫാനില്‍ തൂങ്ങി മരിച്ചത്. കുടുംബ പ്രശ്‌നങ്ങളും ജോലി സമ്മര്‍ദവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ലഭിച്ച വിവരം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/328400/ci-binu-thomas-suicide-note-released-serious-allegations-against-top-police-officer)