---
title: "മരം മുറിക്കുന്നതിനിടെ വാള്‍ കഴുത്തില്‍ കുടുങ്ങി വയോധികന് ദാരുണാന്ത്യം"
english_title: "Elderly man dies after sword gets stuck in his neck while cutting a tree"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/328422/elderly-man-dies-after-sword-gets-stuck-in-his-neck-while-cutting-a-tree"
published_at: "2025-11-28T21:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6929c5029f27a_qweer.JPG"
keywords: []
---

# മരം മുറിക്കുന്നതിനിടെ വാള്‍ കഴുത്തില്‍ കുടുങ്ങി വയോധികന് ദാരുണാന്ത്യം

> **Lead Summary:** **ചെറുവണ്ണൂര്‍:** ചെറുവണ്ണൂരില്‍ മരം മുറിക്കുന്നതിനിടെ വാള്‍ കഴുത്തില്‍ കുടുങ്ങി മരംവെട്ടുകാരനായ വയോധികന് ദാരുണാന്ത്യം. ചെറുവണ്ണൂര്‍ കാരയില്‍ നട സ്വദേശി കരുവന്‍ചാലില്‍ ചോയി ആണ് മരിച്ചത്. ചെറുവണ്ണൂരില്‍ ഇന്ന് ഉച്ചയോടെയാണ് അപകടം. മുറിച്ചിട്ട മരം ചെറിയ കഷണങ്ങളാക്കുമ്പോള്‍ യന്ത്രം അബദ്ധത്തില്‍ കഴുത്തില്‍ കൊള്ളുകയായിരുന്നു എന്നാണ് ലഭിച്ച വിവരം. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ ഇദ്ദേഹം സംഭവ സ്ഥലത്തുതന്നെ കുഴഞ്ഞുവീണു.

## Article Content

**ചെറുവണ്ണൂര്‍:** ചെറുവണ്ണൂരില്‍ മരം മുറിക്കുന്നതിനിടെ വാള്‍ കഴുത്തില്‍ കുടുങ്ങി മരംവെട്ടുകാരനായ വയോധികന് ദാരുണാന്ത്യം. ചെറുവണ്ണൂര്‍ കാരയില്‍ നട സ്വദേശി കരുവന്‍ചാലില്‍ ചോയി ആണ് മരിച്ചത്. ചെറുവണ്ണൂരില്‍ ഇന്ന് ഉച്ചയോടെയാണ് അപകടം. മുറിച്ചിട്ട മരം ചെറിയ കഷണങ്ങളാക്കുമ്പോള്‍ യന്ത്രം അബദ്ധത്തില്‍ കഴുത്തില്‍ കൊള്ളുകയായിരുന്നു എന്നാണ് ലഭിച്ച വിവരം. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ ഇദ്ദേഹം സംഭവ സ്ഥലത്തുതന്നെ കുഴഞ്ഞുവീണു.

ഭാര്യ പരേതയായ മീനാക്ഷി. മക്കള്‍ രാജന്‍, ദിനേശന്‍, ഷോളീസ്, സത്യഭാമ. മരുമക്കള്‍ ബാബു (കൈപ്രം), ബിന്ദു കരുവന്‍ ചാലില്‍ (തുറയൂര്‍), ശ്രീജ (മുക്കാളി), പ്രിയങ്ക (കൂത്താളി).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/328422/elderly-man-dies-after-sword-gets-stuck-in-his-neck-while-cutting-a-tree)