---
title: "കടിയങ്ങാട് മലബാര്‍ ട്രേഡേഴ്‌സില്‍ മോഷണം"
english_title: "Theft at Malabar Traders, Kadiyangad"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/328490/theft-at-malabar-traders-kadiyangad"
published_at: "2025-11-29T11:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692a904778293_mmmmmmmmmmmmmmmma.jpg"
keywords: []
---

# കടിയങ്ങാട് മലബാര്‍ ട്രേഡേഴ്‌സില്‍ മോഷണം

> **Lead Summary:** **കടിയങ്ങാട് :** കടിയങ്ങാട് മലബാര്‍ ട്രേഡേഴ്‌സില്‍ മോഷണം. ഇന്ന് പുലര്‍ച്ചെ ഏകദേശം 2 മണിയോടെയാണ് സംഭവം. ഇലക്ട്രിക്കല്‍ ആവശ്യത്തിനുള്ള വയറുകളാണ് മോഷണം പോയത്. സിദ്ദിഖ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ഇലക്ട്രിക്കല്‍ ട്രേഡേഴ്‌സ്. ഇന്ന് രാവിലെ 7 മണിയോടെ വന്നു കട തുറക്കുമ്പോഴാണ് ആരോ അകത്തു കയറിയതായും വയറുകള്‍ മോഷണം പോയതായും അറിഞ്ഞത്.

## Article Content

**കടിയങ്ങാട് :** കടിയങ്ങാട് മലബാര്‍ ട്രേഡേഴ്‌സില്‍ മോഷണം. ഇന്ന് പുലര്‍ച്ചെ ഏകദേശം 2 മണിയോടെയാണ് സംഭവം. ഇലക്ട്രിക്കല്‍ ആവശ്യത്തിനുള്ള വയറുകളാണ് മോഷണം പോയത്. സിദ്ദിഖ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ഇലക്ട്രിക്കല്‍ ട്രേഡേഴ്‌സ്. ഇന്ന് രാവിലെ 7 മണിയോടെ വന്നു കട തുറക്കുമ്പോഴാണ് ആരോ അകത്തു കയറിയതായും വയറുകള്‍ മോഷണം പോയതായും അറിഞ്ഞത്.

ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയും പൊലീസ് സ്ഥലത്തെത്തുകയും ചെയ്തു. ഷോപ്പിന്റെ പുറകിലുള്ള ഷീറ്റ് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കടന്നതെന്ന് പൊലീസ് പറഞ്ഞു.

സിസിടിവി പരിശോധിച്ചപ്പോള്‍ കോട്ടിട്ട ഒരാള്‍ അകത്തു കയറുന്നതും സിസി ക്യാമറ തിരിച്ചു വെക്കുന്നതും കാണാന്‍ സാധിച്ചു. ഡോഗ് സ്‌കോഡ് സ്ഥലത്തെത്തി പരിശോധന നടത്തി. പെട്രോള്‍ പമ്പിന് സമീപം വരെയാണ് ഡോഗ് പോയത്.

വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. ഏകദേശം 7 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/328490/theft-at-malabar-traders-kadiyangad)