---
title: "കുടിവെള്ള പദ്ധതിയുടെ ടാങ്ക് മാറ്റി; വെള്ളം കിട്ടാതെ പ്രദേശവാസികള്‍ ദുരിതത്തിലായി "
english_title: "Drinking water project tank replaced; local residents suffer due to lack of water"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/328554/drinking-water-project-tank-replaced-local-residents-suffer-due-to-lack-of-water"
published_at: "2025-11-29T15:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692ac5ba85eb3_paip.jpg"
keywords: []
---

# കുടിവെള്ള പദ്ധതിയുടെ ടാങ്ക് മാറ്റി; വെള്ളം കിട്ടാതെ പ്രദേശവാസികള്‍ ദുരിതത്തിലായി 

> **Lead Summary:** പേരാമ്പ്ര: കോടേരിച്ചാല്‍ നായരുപറ്റ കുന്ന് കുടിവെള്ള പദ്ധതിയുടെ ടാങ്ക് മാറ്റിയത് മൂലം പ്രദേശവാസികള്‍ വെള്ളം കിട്ടാതെ ദുരിതത്തിലായി. കുടിവെള്ളം കിട്ടാതെ 150 ഓളം കുടുംബങ്ങളാണ് പ്രയാസത്തിലായത്. ഒരു വര്‍ഷം മുന്‍പാണ് കുടിവെള്ള പദ്ധതിയുടെ ടാങ്ക് മാറ്റാന്‍ പഞ്ചായത്ത് തീരുമാനിച്ചത്. പഴയ ടാങ്ക് മാറ്റി പുതിയത് നിര്‍മിക്കുന്ന സമയത്ത് തൊട്ടടുത്തുതന്നെ ടാങ്ക് മാറ്റി സ്ഥാപിച്ചാണ് വെള്ളം കൊടുത്തിരുന്നത്. എന്നാല്‍ ടാങ്കിന്റെ പണി കഴിഞ്ഞ് കുറച്ചു ദിവസം കഴിഞ്ഞെങ്കിലും ഇതുവരെ കിണറിന്റെ പണി പൂര്‍ത്തിയാക്കി പൈപ്പ് ലൈന്‍ മാറ്റി കണക്ഷന്‍ നല്‍കാന്‍ കഴിഞ്ഞിരുന്നില്ല.

## Article Content

പേരാമ്പ്ര: കോടേരിച്ചാല്‍ നായരുപറ്റ കുന്ന് കുടിവെള്ള പദ്ധതിയുടെ ടാങ്ക് മാറ്റിയത് മൂലം പ്രദേശവാസികള്‍ വെള്ളം കിട്ടാതെ ദുരിതത്തിലായി. കുടിവെള്ളം കിട്ടാതെ 150 ഓളം കുടുംബങ്ങളാണ് പ്രയാസത്തിലായത്. ഒരു വര്‍ഷം മുന്‍പാണ് കുടിവെള്ള പദ്ധതിയുടെ ടാങ്ക് മാറ്റാന്‍ പഞ്ചായത്ത് തീരുമാനിച്ചത്. പഴയ ടാങ്ക് മാറ്റി പുതിയത് നിര്‍മിക്കുന്ന സമയത്ത് തൊട്ടടുത്തുതന്നെ ടാങ്ക് മാറ്റി സ്ഥാപിച്ചാണ് വെള്ളം കൊടുത്തിരുന്നത്. എന്നാല്‍ ടാങ്കിന്റെ പണി കഴിഞ്ഞ് കുറച്ചു ദിവസം കഴിഞ്ഞെങ്കിലും ഇതുവരെ കിണറിന്റെ പണി പൂര്‍ത്തിയാക്കി പൈപ്പ് ലൈന്‍ മാറ്റി കണക്ഷന്‍ നല്‍കാന്‍ കഴിഞ്ഞിരുന്നില്ല.

കൃത്യമായി കുടിവെള്ളം കിട്ടിക്കൊണ്ടിരുന്ന പദ്ധതിയുടെ ടാങ്ക് ഒഴിവാക്കി കഴിഞ്ഞദിവസം പണിക്കാര്‍ പുതിയ ടാങ്കിലേക്ക് കണക്ഷന്‍ കൊടുത്തത് ആണ് പ്രശ്‌നമായത്. കുന്നിന് മുകളിലുള്ള നാല്‍പ്പതിനായിരതോളം ലിറ്റര്‍ ശേഷിയുള്ള ടാങ്കിന്റെ വാല്‍വ് തുറന്നതോടെ വെള്ളം താഴോട്ട് ഒഴുകി പൈപ്പ് ലൈന്‍ പൊട്ടി വെള്ള റോഡിലൂടെ ഒഴുകാന്‍ തുടങ്ങി. നാട്ടുകാര്‍ എത്തിയാണ് വാള്‍വ് അടച്ചത്. പഴയ ടാങ്കിന്റെ കണക്ഷന്‍ മാറിയത് കാരണം നാട്ടുകാര്‍ക്ക് വെള്ളം കിട്ടാത്ത അവസ്ഥയുമായി. പുതിയ കിണര്‍ നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും വൈദ്യുതി ലഭിക്കാത്തതിനാല്‍ മോട്ടറും മറ്റ് സംവിധാനങ്ങളും ഒരുക്കിയിട്ടില്ല.

പഞ്ചായത്ത് പുതിയ ടാങ്ക് നിമ്മിച്ചു എന്നല്ലാതെ അതില്‍ നിന്നും കൂടിവെള്ളം വിതരണം ചെയ്യാന്‍ പൈപ്പ് ലൈനിന്റെ പണിയും പൂര്‍ത്തിയായിട്ടില്ല. പതിനായിരം ലിറ്റര്‍ ടാങ്കില്‍ നിന്നും വെള്ളം വിതരണം ചെയ്തിരുന്ന സംവിധാനത്തില്‍ നിന്നും നാല്‍പതിനായിരം ലിറ്റര്‍ ടാങ്കിന്റെ വാല്‍വ് തുറന്നപ്പോള്‍ തന്നെ പൈപ്പ് ലൈന്‍ പൊട്ടി വെള്ളം പൂര്‍ണമായി പാഴാകുകയായിരുന്നു.

ഇതോടെ പേരാമ്പ്ര പഞ്ചായത്ത് 9-ാം വാര്‍ഡിലെ കോടേരിച്ചാല്‍ നായര്‍ പറ്റ കുന്നിലും മണി കുലുക്കി ഭാഗത്തും അടിയാറ്റില്‍ ഭാഗത്തുമുള്ള 150 ഓളം കുടുംബങ്ങളുടെ വെള്ളം കുടിയും മുട്ടിയ അവസ്ഥയായി. സംഭവം നാട്ടുകാര്‍ പഞ്ചായത്തിലും മറ്റും അറിയിച്ചിട്ടുണ്ടെങ്കിലും പ്രതിവിധി കാണാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. എത്രയും പെട്ടെന്ന് പഴയ ടാങ്കിലേക് തന്നെ മാറ്റുകയാണ് പെട്ടന്ന് ഉള്ള പരിഹാരമെന്നു നാട്ടുകാര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/328554/drinking-water-project-tank-replaced-local-residents-suffer-due-to-lack-of-water)