---
title: "കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു"
english_title: "Koyilandy MLA Jameela passed away in Kanathil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/328599/koyilandy-mla-jameela-passed-away-in-kanathil"
published_at: "2025-11-29T21:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692b193a1b111_ajameela.JPG"
keywords: []
---

# കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു

> **Lead Summary:** കൊയിലാണ്ടി: കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

## Article Content

കൊയിലാണ്ടി: കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

മൂന്ന് പതിറ്റാണ്ടായി പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു. രണ്ട് തവണ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി. പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ശ്രദ്ധേയ നേട്ടങ്ങള്‍ കൈവരിച്ചു. 1995ല്‍ തലക്കുളത്തൂര്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ കന്നിയങ്കത്തില്‍ ജയം.

തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റായി. 2000ല്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായി. 2005 ല്‍ ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്. 2010 ലും 2020 ലും കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രസിഡന്റ് സ്ഥാനം രാജിവച്ചു. കോണ്‍ഗ്രസിലെ എന്‍. സുബ്രഹ്‌മണ്യനെ 8472 വോട്ടുകള്‍ക്കു പരാജയപ്പെടുത്തി കൊയിലാണ്ടി എംഎല്‍എയായി.

ടി.കെ അലിയുടെയും ടി.കെ മറിയത്തിന്റെയും മകളായി 1966 മേയ് 5 ന് കോഴിക്കോട്ടെ കുറ്റ്യാടിയിലാണ് ജനനം. ഭര്‍ത്താവ് അബ്ദുല്‍ റഹ്‌മാന്‍ (സിപിഐഎം ജില്ലാ കമ്മിറ്റി അംഗം). മക്കള്‍ ഐറീജ് റഹ്‌മാന്‍, അനൂജ സൊഹൈബ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/328599/koyilandy-mla-jameela-passed-away-in-kanathil)