---
title: "വമ്പന്‍ ഓഫറുകളുമായി പേരാമ്പ്ര ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലറി "
english_title: "Bobby Chemmanur International Jewellers, Perambra, with great offers"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/328835/bobby-chemmanur-international-jewellers-perambra-with-great-offers"
published_at: "2025-12-01T15:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692d6607002db_1_CHE.JPG"
keywords: []
---

# വമ്പന്‍ ഓഫറുകളുമായി പേരാമ്പ്ര ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലറി 

> **Lead Summary:** പേരാമ്പ്ര : പേരാമ്പ്രയിലെ ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലറി ഷോറൂമില്‍ ക്രിസ്തുമസ് ന്യൂ ഇയര്‍ ഓഫറുകള്‍ക്ക് തുടക്കമായി. ഡിസംബര്‍ 1 മുതല്‍ 31 വരെയാണ് കസ്റ്റമേഴ്സിനായി ഓഫര്‍ ഒരുക്കിയിരിക്കുന്നത്.

## Article Content

പേരാമ്പ്ര : പേരാമ്പ്രയിലെ ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലറി ഷോറൂമില്‍ ക്രിസ്തുമസ് ന്യൂ ഇയര്‍ ഓഫറുകള്‍ക്ക് തുടക്കമായി. ഡിസംബര്‍ 1 മുതല്‍ 31 വരെയാണ് കസ്റ്റമേഴ്സിനായി ഓഫര്‍ ഒരുക്കിയിരിക്കുന്നത്.

**

കണ്ണഞ്ചിപ്പിക്കുന്ന കലക്ഷന്‍സും, സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങുമ്പോള്‍ ഇരുപത് ശതമാനം വരെ പണിക്കൂലിയിലും സ്വര്‍ണ്ണം സ്വന്തമാക്കാന്‍ സുവര്‍ണ്ണാവസരം ഒരുക്കിയിരിക്കുന്നു.

കൂടാതെ ഡയമണ്ട് ആഭരണങ്ങള്‍ക്ക് 50% വരെ ഡിസ്‌കൗണ്ടും ലഭിക്കുന്നുണ്ട്. രണ്ട് ലക്ഷം രൂപക്ക് മുകളിലുള്ള ഡയമണ്ട് അണ്‍കട്ട് പര്‍ച്ചേഴ്സിന് ഒരുഗോള്‍ഡ് കോയിന്‍ സമ്മാനമായി ലഭിക്കുന്നതാണ്.

ഓഫറുകളുടെ ഉദ്ഘാടനം പ്രശസ്ത സീരിയല്‍ താരം സൗപര്‍ണിക സുഭാഷ് നിര്‍വ്വഹിച്ചു. ആദ്യ വില്പന ചന്ദ്രലേഖ വയനാട്, ശോഭ പേരാമ്പ്ര, ബിന്ദു മേപ്പയ്യൂര്‍, രാധ ബാലകൃഷ്ണന്‍, റൈഹാനത്ത്, പ്രസന്ന നടുവണ്ണൂര്‍, ശിവാനി കണ്ണൂര്‍ എന്നിവര്‍ സൗപര്‍ണിക സുഭാഷില്‍ നിന്നും ഏറ്റുവാങ്ങി.

ചടങ്ങില്‍ റീജിയണല്‍ മാനേജര്‍ ഗോകുല്‍ ദാസ്, ഷോറൂം മാനേജര്‍ ബാലകൃഷ്ണന്‍ പട്ടേരി, മാര്‍ക്കറ്റിംഗ് മാനേജര്‍ ജിബില്‍ ദേവ്, അസിസ്റ്റന്റ് മാനേജര്‍ സജി മലയപറമ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സെയില്‍സ് ഡെവലപ്പ്‌മെന്റ് മാനേജേഴ്‌സ് ആയ സുമപ്രഭ മേപ്പയ്യൂര്‍, ടി.കെ ഉണ്ണി എന്നിവരും ഷോറൂം സ്റ്റാഫും സെയില്‍സ് ഓഫീസേഴ്‌സും എസ്ഒ കെയര്‍ നിജീഷ് മുള്ളങ്കുന്നും ചടങ്ങില്‍ പങ്കെടുത്തു.

**

**

**

**

**

**

**

**
**

**

**

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/328835/bobby-chemmanur-international-jewellers-perambra-with-great-offers)