---
title: "സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ തിളങ്ങി നിയ എസ് രാജ് "
english_title: "Niya S Raj shines at the State Special School Kalolsavam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/328870/niya-s-raj-shines-at-the-state-special-school-kalolsavam"
published_at: "2025-12-01T17:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692d8010520af_wew.JPG"
keywords: []
---

# സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ തിളങ്ങി നിയ എസ് രാജ് 

> **Lead Summary:** **പേരാമ്പ്ര: **മലപ്പുറത്ത് വെച്ച് നടന്ന സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ തിളങ്ങി നിയ എസ് രാജ്. നാടോടിനൃത്തത്തില്‍ ഒന്നാം സ്ഥാനവും മോഹിനിയാട്ടത്തില്‍ മൂന്നാം സ്ഥാനവും നേടി നിയ എസ് രാജ് താരമായി.

## Article Content

**പേരാമ്പ്ര: **മലപ്പുറത്ത് വെച്ച് നടന്ന സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ തിളങ്ങി നിയ എസ് രാജ്. നാടോടിനൃത്തത്തില്‍ ഒന്നാം സ്ഥാനവും മോഹിനിയാട്ടത്തില്‍ മൂന്നാം സ്ഥാനവും നേടി നിയ എസ് രാജ് താരമായി.

കടിയങ്ങാട് തണല്‍ കരുണ സ്‌പെഷ്യല്‍ സ്‌കൂളിലും വടക്കുമ്പാട് ജിഎല്‍പി സ്‌കൂളിലുമായി പഠിക്കുന്ന നിയ കുറ്റ്യാടിയിലെ സദിര്‍ നൃത്ത വിദ്യാലയത്തില്‍ കനിക എസ് സുരേഷിന്റെ കീഴില്‍ കഴിഞ്ഞ നാല് വര്‍ഷമായി നൃത്തം അഭ്യസിച്ചുവരുന്നു.

കുറ്റ്യാടി ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപകന്‍ കെ.പി രാജേന്ദ്രന്റെയും മരുതോങ്കര സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ അധ്യാപിക സ്മിതയുടെയും മകളാണ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/328870/niya-s-raj-shines-at-the-state-special-school-kalolsavam)