---
title: "പെരുവണ്ണാമൂഴി ഡാം റിസര്‍വോയറിന്റെ സമീപത്ത് വെച്ച് വാഷ് കണ്ടെടുത്തു"
english_title: "Wash was recovered near the Peruvannamoozhi Dam Reservoir"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/328939/wash-was-recovered-near-the-peruvannamoozhi-dam-reservoir"
published_at: "2025-12-02T10:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692e727aca343_qweerrt.JPG"
keywords: []
---

# പെരുവണ്ണാമൂഴി ഡാം റിസര്‍വോയറിന്റെ സമീപത്ത് വെച്ച് വാഷ് കണ്ടെടുത്തു

> **Lead Summary:** **പേരാമ്പ്ര: **ഇലക്ഷന്‍-ക്രിസ്തുമസ്-ന്യൂ ഇയര്‍ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടി നരിനട ഭാഗങ്ങളില്‍ നടത്തിയ വ്യാപക റെയ്ഡില്‍ പെരുവണ്ണാമൂഴി ഡാം റിസര്‍വോയറിന്റെ അടുത്തുള്ള കൈതക്കാടുകള്‍ക്ക് സമീപം ഉടമസ്ഥനില്ലാത്ത നിലയില്‍ വാഷ് കണ്ടെടുത്തു.

## Article Content

**പേരാമ്പ്ര: **ഇലക്ഷന്‍-ക്രിസ്തുമസ്-ന്യൂ ഇയര്‍ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ പാര്‍ട്ടി നരിനട ഭാഗങ്ങളില്‍ നടത്തിയ വ്യാപക റെയ്ഡില്‍ പെരുവണ്ണാമൂഴി ഡാം റിസര്‍വോയറിന്റെ അടുത്തുള്ള കൈതക്കാടുകള്‍ക്ക് സമീപം ഉടമസ്ഥനില്ലാത്ത നിലയില്‍ വാഷ് കണ്ടെടുത്തു.

5 ബാരലുകളിലായി സൂക്ഷിച്ചുവച്ച 1050 ലിറ്റര്‍ വാഷാണ് കണ്ടെടുത്തത്. പേരാമ്പ്ര എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) സി.പി ഷാജിയുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. പാര്‍ട്ടിയില്‍ പ്രിവന്റിവ് ഓഫീസര്‍ ടി നൈജീഷ്, പ്രിവെന്റിവ് ഓഫീസര്‍ (ഗ്രേഡ്) പി.ജെ ബേബി, സിവില്‍ എക്സൈസ് ഓഫീസര്‍ സി.എം വിചിത്രന്‍, സിഇഒ ഡ്രൈവര്‍ സി ദിനേശ് എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/328939/wash-was-recovered-near-the-peruvannamoozhi-dam-reservoir)