---
title: "എകെടിഎ ചക്കിട്ടപ്പാറ യൂണിറ്റ് വാര്‍ഷിക കണ്‍വെന്‍ഷന്‍ "
english_title: "AKTA Chakkitappara Unit Annual Convention"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/328961/akta-chakkitappara-unit-annual-convention"
published_at: "2025-12-02T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/692e83bb8ef90_dew.JPG"
keywords: []
---

# എകെടിഎ ചക്കിട്ടപ്പാറ യൂണിറ്റ് വാര്‍ഷിക കണ്‍വെന്‍ഷന്‍ 

> **Lead Summary:** **ചക്കിട്ടപ്പാറ : **എകെടിഎ ചക്കിട്ടപ്പാറ യൂണിറ്റ് വാര്‍ഷിക കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. യൂണിറ്റ് പ്രസിഡണ്ട് ജോര്‍ജ്ജ് കുട്ടിയുടെ അധ്യക്ഷതയില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി പി.എം. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

**ചക്കിട്ടപ്പാറ : **എകെടിഎ ചക്കിട്ടപ്പാറ യൂണിറ്റ് വാര്‍ഷിക കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. യൂണിറ്റ് പ്രസിഡണ്ട് ജോര്‍ജ്ജ് കുട്ടിയുടെ അധ്യക്ഷതയില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി പി.എം. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

ഷെര്‍ളി ആന്റണി അനുശോചനം രേഖപ്പെടുത്തിയ ചടങ്ങില്‍ സെക്രട്ടറി എ.സി. ഗംഗാധരന്‍ റിപ്പോര്‍ട്ടും ട്രഷറര്‍ കെ.എം. ഗോപാലന്‍ വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.

ഏരിയാ സെക്രട്ടറി സജന ബാബു, ഏരിയാ ട്രഷറര്‍ പി. വിനോദന്‍, ഏരിയാ ജോയിന്റ് സെക്രട്ടറി പി. ശശി തുടങ്ങിയവര്‍ സംസാരിച്ചു. എ.സി. ഗംഗാധരന്‍ സ്വാഗതവും കെ.എം. ഗോപാലന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/328961/akta-chakkitappara-unit-annual-convention)